NEWS

'മഹാരാജ'യാകാൻ വിജയ്സേതുപതി! സംവിധാനം നിധിലൻ സ്വാമിനാഥൻ

News

2017-ൽ തമിഴിൽ റിലീസായ 'കുരങ്ങു ബൊമ്മയ്' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് നിധിലൻ സ്വാമിനാഥൻ. ഇദ്ദേഹം അടുത്ത് മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ്. 'കുരങ്ങു ബൊമ്മ'യിൽ വിഥാർത്, ഭാരതിരാജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരുന്നത്. എന്നാൽ നിധിലൻ സ്വാമിനാഥൻ അടുത്ത് സംവിധാനം ചെയ്യുന്ന സിനിമ വിജയ്സേതുപതിയെ നായകനാക്കിയാണ്. ചിത്രത്തിന് 'മഹാരാജാ' എന്നാണത്രെ പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം നടരാജ്, മുനീസ്കാന്ത്, അരുൾദാസ് എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ വരുന്നത്. വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഒരു ആക്ഷൻ ഡ്രാമയായാണത്രെ 'മഹാരാജ'. ഈ ചിത്രത്തിന്റെ ടൈറ്റിൽ കുറിച്ചും, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നുള്ള വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക വാർത്താ കുറിപ്പും അടുത്തുതന്നെ പുറത്തു വരുമത്രെ!

തമിഴ് സിനിമയിൽ എപ്പോഴും നിറയെ ചിത്രങ്ങൾ കൈവശം വെച്ച് വളരെ തിരക്കുള്ള ഒരു നടനായി പ്രവർത്തിച്ചു വരുന്ന വിജയ് സേതുപതി ഇപ്പോൾ ഹിന്ദിയിൽ ഒരുങ്ങിവരുന്ന 'ജവാൻ' 'മെറി ക്രിസ്മസ്', 'ഗാന്ധി ടോക്‌സ്', 'മുംബൈക്കാർ' എന്നീ ചിത്രങ്ങളിലും, തമിഴിൽ 'വിടുതലൈ', വിഘ്‌നേഷ് ശിവൻ അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം തുടങ്ങിയവയിലാണ് അഭിനയിക്കുന്നത്.


LATEST VIDEOS

Latest