തമിഴ് സിനിമയിലെ മുൻനിര താരങ്ങളാണ് വിജയ്‌യും, അജിത്തും. വിജയ്‌യുടെ 'വാരിസു' എന്ന ചിത്രവും, അജിത്തിന്റെ 'തുണിവ്' എന്ന ചിത്രവും പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങൾക്കും തുല്യമായ സ്വീകരണം ലഭിക്കുകയും ചെയ്തു.
ഈ ചിത്രങ്ങളുടെ റിലീസിന് മുൻപുതന്നെ അജിത്തും, വിജയും തങ്ങളുടെ അടുത്ത ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് വിജയ്, ലോകേഷ് കനകരാജിനൊപ്പവും, അജിത് വിഘ്‌നേഷ് ശിവനൊപ്പവുമാണ് പ്രവർത്തിക്കേണ്ടിയിരുന്നത്. ഇതിൽ വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ട് ആസൂത്രണം ചെയ്തതുപോലെ ചത്രത്തിന്റെ ചിത്രീകരണം തുടങ്ങി. 'ലിയോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കാഷ്മീരിൽ വളരെ വേഗത്തിൽ നടന്നു വരികയാണ്. എന്നാൽ അവസാന നിമിഷത്തിൽ അജിത്, വിഘ്നേഷ് ശിവൻ കൂട്ടുകെട്ട് തകരുകയാണുണ്ടായത്. അജിത്തിന് വേണ്ടി വിഘ്‌നേഷ് ശിവൻ ഒരുക്കിയിരുന്ന കഥ ഇഷ്ടപ്പെടാത്തതിനാൽ ചിത്രത്തിലിരുന്ന് സംവിധായകൻ നീക്കപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് 'AK-62' സംവിധാനം ചെയ്യുവാൻ മകിഴ് തിരുമേനി എന്ന സംവിധായകനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ, 'AK-62' സംവിധാനം ചെയ്യാൻ മറ്റൊരു പ്രശസ്ത സംവിധായകനും മത്സരിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. അദ്ദേഹം വേറെ ആരുമല്ല, അജിത്തിനെ നായകനാക്കി 'മങ്കാത്ത' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം നൽകിയ വെങ്കട് പ്രഭുവാണ്. ഈ രണ്ടു പേരിൽ അജിത്ത് ആരെ തിരഞ്ഞെടുക്കും എന്ന വിവരത്തിനായി കാത്തിരിക്കുകയാണ് അജിത്തിന്റെ ആരാധകരും, കോളിവുഡിലുള്ളവർകളും!
വിജയ്, ലോഗേഷ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യുടെ ചിത്രീകരണം ജെറ്റ് വേഗത്തിൽ നടന്നു കൊണ്ടിരിക്കുമ്പോൾ 'AK-62' ചിത്രത്തിനായുള്ള സംവിധായകനെ കണ്ടെത്താൻ പാടുപെടുകയാണ് അജിത്തും, ചിത്രത്തിന്റെ നിർമ്മാതാക്കളും എന്നുള്ള തരത്തിലുള്ള വാർത്തകളും, പരിഹാസങ്ങളുമാണ് ഇപ്പോൾ 'AK-62'നെതിരായി നടന്നു കൊണ്ടിരിക്കുന്നത്. അതിലും വിജയിന്റെ ആരാധകരാണ് ഈ കാര്യത്തിൽ അധികം പ്രവർത്തിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എങ്ങനെയായാലും അടുത്ത് തന്നെ അജിത്തും, ചിത്രത്തിന്റെ നിർമ്മാതാക്കളും ഈ വാർത്തകൾക്കും, പരിഹാസങ്ങൾക്കും ഒരു ഔദ്യോഗിക അറിയിപ്പോടെ തക്ക മറുപടി നൽകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.