NEWS

ചെന്നൈയിൽ അത്യാധുനിക സിനിമാ സ്റ്റുഡിയോയുമായി വിജയ്...

News

ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ലിയോ' എന്ന ചിത്രത്തിനു ശേഷം   വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും രാഷ്ട്രീയ പ്രവേശനത്തിനായി വിജയ് സിനിമയിൽ നിന്നും ചെറിയ ഒരു  ഇടവേള എടുത്തേക്കുമെന്ന് ഔദ്യോഗികമല്ലാത്ത ഒരു റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് മറ്റൊരു  പുതിയ സംരഭത്തിൽ ഇറങ്ങാനിരിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. 
അതായത് സിനിമാ ഷൂട്ടിംഗ്, എഡിറ്റിങ്, ഡബ്ബിങ്, മിക്സിങ്, റെക്കോർഡിങ് തുടങ്ങി ഒരു സിനിമ ഒരുക്കുന്നതിന് വേണ്ട  അത്യാധുനിക സഞ്ജീകരണങ്ങളോടുകൂടിയ ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ  വിജയ് തീരുമാനിച്ചിട്ടുണ്ടത്രേ!

ചെന്നൈക്ക് അടുത്തുള്ള തിരുവാൻമിയുർ എന്ന സ്ഥലത്തിൽ രണ്ടേക്കറോളം വരുന്ന ഭൂമിയിലാണത്രെ  ഈ സ്റ്റുഡിയോ നിർമ്മിക്കാൻ പോകുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ  മനോജ് പരമഹംസക്ക് സ്വന്തമായ സ്ഥലമാണത്രെ ഇത്. ആദ്യം ഇദ്ദേഹമാണത്രെ ഈ സ്ഥലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ നിർമ്മിക്കാനുള്ള പദ്ധതിയിട്ടിരുന്നത്.  എന്നാൽ അതിന് ഒരു വലിയ തുക ചെലവ് വരുമെന്നതിനാൽ അദ്ദേഹം പദ്ധതി തള്ളിവെക്കുകയായിരുന്നുവത്രേ!  അങ്ങനെയിരിക്കുമ്പോഴാണ് മനോജ് പരമഹംസക്ക് വിജയ്‌യുടെ 'ബീസ്റ്റ്' എന്ന ചിത്രത്തിൽ ഛായാഗ്രാഹകനായി പ്രവർത്തിക്കാനുള്ള   അവസരം ലഭിച്ചത്. അപ്പോൾ വിജയുമായി ഈ കാര്യം മനോജ് പരമഹംസ ചർച്ച ചെയ്തിരുന്നുവത്രേ!  ഈ ചിത്രത്തിനു ശേഷം വിജയ്‌ക്കൊപ്പം 'ലിയോ'യിലും മനോജ് തന്നെയാണ് ഛായാഗ്രാഹകനായി പ്രവർത്തിക്കുന്നത്. അപ്പോൾ രണ്ടു പേരും സ്റ്റുഡിയോ സംബന്ധമായി സംസാരിക്കുമ്പോൾ, സ്റ്റുഡിയോയുടെ നിർമ്മാണ ചെലവ് താൻ വഹിക്കാമെന്നും, പണികൾ ഉടനെ തുടങ്ങുവാനും വിജയ് പറഞ്ഞുവത്രേ! ഇപ്പോൾ അതിന്റെ പ്രാരംഭ പ്രവർത്തങ്ങൾ തുടങ്ങി എന്നാണു അറിയുവാൻ കഴിയുന്നത്. ഇതിനു മുൻപ്  ചെന്നൈയിൽ മൂന്ന് നാല് വിവാഹ മണ്ഡപങ്ങൾ നിർമ്മിച്ചിട്ടുള്ള വിജയ് ഇത് ആദ്യമായാണ് സിനിമയ്ക്കു വേണ്ടി സ്റ്റുഡിയോ നിർമ്മാണത്തിൽ കാൽ പതിക്കുന്നത്!


LATEST VIDEOS

Top News