NEWS

'GOAT'-ൽ വിജയ്‌ക്കൊപ്പം വിജയകാന്തും സ്ക്രീനിലെത്തും

News

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്.  മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, നിതിൻ സത്യ, പ്രേംജി, മോഹൻ, പ്രശാന്ത്, പ്രഭുദേവ, അജ്മൽ തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രം  'എ.ജി.എസ്. എന്റർടൈൻമെന്റാണ് നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കി വരുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഈയിടെ അന്തരിച്ച നടൻ വിജയകാന്തിനെ  ഒരു കഥാപാത്രമായി  അവതരിപ്പിക്കാൻ വിജയും, വെങ്കട്ട് പ്രഭുവും പദ്ധതിയിട്ടിട്ടുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.  . അതായത് എ.ഐ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് വിജയകാന്തിൻ്റെ കഥാപാത്രത്തെ  സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ്  റിപ്പോർട്ട്.  വിജയ്‌യും, വെങ്കട്ട് പ്രഭുവും ഇതേക്കുറിച്ച് വിജയകാന്തിന്റെ വീട്ടുകാരോട് അനുവാദം ചോദിച്ചപ്പോൾ, അദ്ദേഹം പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ സിനിമ റിലീസിന് മുമ്പ് ഞങ്ങളെ കാണിക്കണമെന്നും ഞങ്ങൾ അംഗീകാരം നൽകിയ ശേഷമേ ആ രംഗങ്ങൾ  ചിത്രത്തിൽ ഉൾപ്പെടുത്താൻ പാടുകയുള്ളൂ എന്ന നിബന്ധനയോട് കൂടിയാണത്രെ അവർ സമ്മതിച്ചിരിക്കുന്നത്. അതിന് വെങ്കട് പ്രഭുവും, വിജയ്‍യും ഒകെ പറഞ്ഞു എന്നുമാണ് റിപ്പോർട്ട്.


LATEST VIDEOS

Top News