പൂക്കാലം, കിഷ്‌ക്കിന്ധാകാണ്ഡം തുടങ്ങിയ സിനിമകളിലെ വേറിട്ട കഥാപാത്രങ്ങൾക്ക് തുടർച്ചയെന്നോണം വിജയരാഘവനെ തേടി വീണ്ടും ഒരു വ്യത്യസ്ത കഥാപാത്രം കൂടി വരുന്നു..
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്'എന്ന സിനിമയിലാണ് വിജയരാഘവന് വൈവിധ്യമായ ഒരു കഥാപാത്രം ലഭിച്ചിരിക്കുന്നത്. പേര് പുത്തലത്ത് രാഘവൻ.
ഇങ്ങനെയൊരാൾ കോഴിക്കോട് പൂളാണിക്കുന്ന് എന്ന സ്ഥലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും പ്രഗൽഭനായ ഒരു ബോക്‌സിംങ് കോച്ച് ആയിരുന്നു അദ്ദേഹം.
ബോക്‌സിംഗിൽ താൽപര്യമുള്ള ആളുകൾക്കെല്ലാം ഇദ്ദേഹത്തെ അടുത്തറിയാമായിരുന്നു. ഈ ഗ്രാമത്തിലുള്ള സ്ത്രീകൾക്ക് പോലും ബോക്‌സിംഗിൽ വലിയ താല്പര്യങ്ങളാണ്.
സംവിധായകൻ ഗോവിന്ദ് വിഷ്ണുവും ടീമും പൂളാണിക്കുന്നിൽ പോയി ബോക്‌സിംഗ് സംബന്ധിച്ച കാര്യങ്ങളും പുത്തലത്ത് രാഘവന്റെ ജീവിതവും സമഗ്രമായി പഠിച്ചതിനുശേഷമാണ് 'ദാവീദ്' എന്ന സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരുന്നു. ഫെബ്രുവരി 14ന് സിനിമ തിയേറ്ററുകളിലെത്തും.
'ദാവീദ്' സിനിമയിലെ ഹീറോ ആന്റണി പെപ്പയാണ്. ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, അജു വർഗീസ്, പുതുമുഖ വില്ലൻ മോ ഇസ്മയിൽ, കിച്ചു ടെല്ലസ്, ലിജോമോൾ, കരുണ തുടങ്ങിയവരും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം ദീപു രാജീവൻ, ഗോവിന്ദ് വിഷ്ണു, ക്യാമറ സാലു കെ.തോമസ,് സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് രാകേഷ്, ലൈൻ പ്രൊഡ്യൂസർ ഫെബി സ്റ്റാലിൻ
ജി.കെ