NEWS

പുതിയ റെക്കോർഡ് സൃഷ്ടിച്ച്‌ വിജയിന്റെ 'ലിയോ' പ്രഖ്യാപന ടീസർ!

News

'മാസ്റ്റർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‍യും, ലോഗേഷ് കനകരാജ്ജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്നലെ (3-2-23) വൈകുന്നേരം അഞ്ചു മണിക്ക് നടന്നല്ലോ!

ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ചിത്രത്തിന് 'ലിയോ' എന്നാണു പേരിട്ടിരിക്കുന്നത്. വിജയ്യിന്റെ ഒപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, പ്രിയാ ആനന്ദ് തുടങ്ങി പല മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. അനിരുദ്ധ് സംഗീതം നൽകി ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്ന 'ലിയോ'യുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ യൂട്യൂബിൽ പുറത്തുവന്നതിനെ തുടർന്ന് ഇതുവരെ 15 മില്യൺ വ്യൂസ് ലഭിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഒരു ചിത്രം പൂർത്തിയായതിന് ശേഷം പുറത്തിറങ്ങുന്ന ടീസറുകൾക്കും, ട്രെയിലറുകൾക്കും മാത്രമാണ് ഇതുവരെ വ്യൂസ് കണക്കുകൾ പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസറും കൂടെ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്നതിന് വലിയ ഉദാഹരണമാണ് 'ലിയോ'യുടെ വ്യൂസ് കണക്കുകൾ! ഇന്ന് വൈകുന്നേരത്തോടെ 'ലിയോ' ടീസർ 20 ദശലക്ഷം വ്യൂസ് കടക്കും എന്നാണു പറയപ്പെടുന്നത്. തമിഴ് സിനിമയെ സംബന്ധിച്ച് ഇത് ഒരു റെക്കോർഡ് തന്നെയാണ്. 'ലിയോ' ടീസറിനെ വൈറലാക്കിയ ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം ലോഗേഷ് സംവിധാനം ചെയ്ത 'കൈതി', 'മാസ്റ്റർ' 'വിക്രം' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ 'ലിയോ'യിൽ ഉണ്ടായിരിക്കുമോ എന്നതാണ്.
എങ്ങനെയായാലും ലോഗേഷ് കനകരാജ്ജും, വിജയ്‍യും ചേർന്ന് ഒരുക്കുന്ന 'ലിയോ' തമിഴ് സിനിമാ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിക്കുന്ന ഒരു ചിത്രമായിരിക്കും എന്നത് ഉറപ്പാണ്. കാരണം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതേയുള്ളൂ! അതിനകം തന്നെ ചിത്രത്തിന്റെ സാറ്റലൈറ് അവകാശം, 'OTT' അവകാശം, ഓഡിയോ അവകാശം എന്നിവ വൻ തുകയ്ക്കാണ് വിൽക്കപ്പെട്ടിരിക്കുന്നത്.


LATEST VIDEOS

Exclusive