തമിഴ് സിനിമയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള മാസ് ഹീറോയാണ് വിജയ്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം വാരിസ് ലോകമെമ്പാടും ബോക്സ് ഓഫീസ് വിജയമാണ്. നടന് സഞ്ജയ് എന്ന മകനും ദിവ്യ എന്ന മകളുമുണ്ട്.
തെറി എന്ന ചിത്രത്തിലൂടെ മകൾ ദിവ്യ ഇതിനകം തന്നെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. വേട്ടക്കാരൻ ഉൾപ്പെടെയുള്ള ചില ചിത്രങ്ങളിലെ ഗാനരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് മകൻ സഞ്ജയും സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ ഫിലിം മേക്കിംഗ് പഠിക്കുകയാണ് മകൻ.
സുഹൃത്തുക്കളുമായി ചേർന്ന് സഞ്ജയ് ഒരു ഹ്രസ്വചിത്രം നിർമ്മിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ഞ വസ്ത്രമാണ് സഞ്ജയ് ദരിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വീഡിയോയിൽ കാണാം.