2022-ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു 'ചിയാൻ' വിക്രം നായകനായി അഭിനയിച്ചു നേരിട്ടു ആമസോൺ സൈറ്റിൽ പുറത്തുവന്ന ചിത്രമാണ് 'മഹാൻ'. വിക്രമിന്റെ മകൻ ധ്രുവ് വിക്രമും അഭിനയിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മഹാൻ സംവിധാനം ചെയ്ത കാർത്തിക് സുബുരാജ് സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്നു ഹിറ്റായ ചിത്രമാണ് 'ജിഗർതണ്ടാ ഡബിൾ എക്സ്'. ഇതിന്റെ വിജയത്തിന് ശേഷം കാർത്തിക് സുബുരാജ് മഹാൻ്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ പണിപ്പുരയിലാണത്രെ ഇപ്പോൾ! കൂടാതെ നടൻ വിക്രവും തൻ്റെ ട്വിറ്റർ പേജിൽ 'മഹാൻ' റിലീസ് ചെയ്തിട്ട് രണ്ട് വർഷം പിന്നിട്ട കാര്യം അനുസ്മരിച്ചതോടൊപ്പം മഹാൻ്റെ രണ്ടാം ഭാഗമുണ്ടോ എന്ന് ചോദിച്ച് ഒരു പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. അതിനാൽ കാർത്തിക് സുബുരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'മഹാൻ' രണ്ടാം ഭാഗമാണ് എന്നാണ് റിപ്പോർട്ട്.
'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗത്തിന് ശേഷം വിക്രമിന്റെതായി ഇതുവരെ ഒരു ചിത്രവും റിലീസായിട്ടില്ല. വിക്രം നായകനായി പാ.രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന 'തങ്കലാൻ' ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ ചിത്രത്തിൻ്റെ റിലീസ് നീണ്ടു പോകുന്ന കരണത്തിനാൽ വിക്രമിന്റെ ആരാധകർ നിരാശയിലാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് 'മഹാൻ' രണ്ടാം ഭാഗം കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.