NEWS

"അല്ലു അര്‍ജുന് കിട്ടിയതിനേക്കാള്‍ ഡബിള്‍, ട്രിപ്പിള്‍ കയ്യടിയാണ് ഫഹദിന് കിട്ടിയത്.. രോമാഞ്ചമൊക്കെ വന്നു.."

News

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും മലയാളികളും ഒന്നടങ്കം ആസ്വദിച്ച അല്ലു അർജുൻ ചിത്രമാണ് 'പുഷ്പ'. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർ താരമാക്കിയ സുകുമാർ ആയിരുന്നു ചിത്രത്തിൻ്റെ സംവിധാനം. തീയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇനി സിനിമാ പ്രേമികൾ. രശ്മിക മന്ദാന ആയിരുന്നു നായിക. ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ചെന്നൈയിലെ ഒരു തിയേറ്ററിലിരുന്ന് പുഷ്പ സിനിമ കണ്ടതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പുഷ്പയില്‍ നായകനായ അല്ലു അര്‍ജുനേക്കാള്‍ കൂടുതല്‍ കൈയ്യടികള്‍ കിട്ടിയത് ഫഹദ് ഫാസിലിനായിരുന്നു എന്നാണ് വിനീത് പറഞ്ഞു.

‘ചെന്നൈയിലെ ഒരു തിയേറ്ററിലാണ് ഞാന്‍ പുഷ്പ സിനിമ കണ്ടത്. റിലീസ് ചെയ്ത ദിവസം തന്നെയാണ് ഞാന്‍ കാണാന്‍ പോയത്. അല്ലു അര്‍ജുന്‍ വരുമ്പോള്‍ നല്ല കയ്യടി കിട്ടിയിരുന്നു. അതുകഴിഞ്ഞ് പടം മുമ്പോട്ട് പോയി. ഏതാണ്ട് ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണല്ലോ ഷാനുവിനെ കാണിക്കുന്നത്. ശരിക്കും ഷാനുവിനെ കാണിച്ചപ്പോള്‍ തിയേറ്റര്‍ ഒന്ന് ഇളകി മറിഞ്ഞു.

ഞാന്‍ വിചാരിച്ചത് അല്ലു അര്‍ജുനായിരിക്കും കൂടുതല്‍ കയ്യടി കിട്ടുക എന്നാണ്. ഒരു പക്ഷെ തെലുങ്കില്‍ അദ്ദേഹത്തിന് തന്നെയായിരിക്കും കൂടുതല്‍ കയ്യടി കിട്ടുക. എന്നാല്‍ ചെന്നൈയില്‍ അല്ലു അര്‍ജുന് കിട്ടിയതിനേക്കാള്‍ ഡബിള്‍, ട്രിപ്പിള്‍ കയ്യടിയാണ് ഷാനുവിന് കിട്ടിയത്. എനിക്കപ്പോള്‍ ‘ഓ മൈ ഫ്രണ്ട്’ എന്ന ഫീലാണ് വന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു രോമാഞ്ചമൊക്കെ വന്നു..."വിനീത് പറഞ്ഞു..


LATEST VIDEOS

Top News