NEWS

തമിഴ് സിനിമകളിൽ അഭിനയിക്കാൻ വിശാലിന് വിലക്ക്

News

തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാൽ. അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവിൽ), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാൽ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികൾ നടത്തിയാതായി വിശാൽ മീത് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആ തുക തിരികെ നൽകണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു. എന്നാൽ വിശാൽ ഇതുവരെ ഒരു മറുപടിയും നൽകിയിട്ടില്ല. അതിനാൽ വിശാലിനെ വെച്ച് ഇനി ആരും ചിത്രങ്ങൾ നിർമ്മിക്കരുത് എന്ന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും വിശാലിനൊപ്പം പുതിയ സിനിമകൾ നിർമ്മിക്കുകയാണെങ്കിൽ തന്നെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളും, സാങ്കേതിക വിദഗ്ധരും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് വേണം തീരുമാനങ്ങൾ എടുക്കാൻ എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ കമ്മിറ്റിയിൽ പ്രമേയം പാസാക്കുകയും, അത് പ്രസ്താവനയായി ഇറക്കുകയും ചെയ്തിട്ടുണ്ട്.


LATEST VIDEOS

Top News