സിനിമയില്‍ അന്നത്തെക്കാലത്ത് തന്നെവളരെ ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന നടിയാണ്. ഇന്നും പുതിയ കുട്ടികള്‍ ഈ മേഖലയിലേക്ക് വരുന്നതിനോട് അവരുടെ രക്ഷിതാക്കള്‍ക്ക് ചിലര്‍ക്കെങ്കിലും താല്‍പ്പര്യമില്ല. എന്താണത്?
സിനിമാമേഖല അങ്ങനെ പേടിക്കേണ്ട ഒരു ഫീല്‍ഡൊന്നും അല്ല. അന്ന് ആര്‍ട്ടിസ്റ്റുകള്‍ കുറവാണ്. ഇന്ന് വലിയ മത്സരം അല്ലേ.
അന്ന് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നല്ലോ. താങ്കള്‍ക്ക് അങ്ങോട്ട് ആരാധനയുള്ള ആരെങ്കിലും?
ശിവാജിഗണേശനെ എനിക്ക് വലിയ ആരാധനയാണ്. അദ്ദേഹം അഭിനയിച്ച തില്ലാന മോഹനാംബാള്‍ ആണ് ഞാന്‍ ആദ്യം കണ്ട തമിഴ് സിനിമ. അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഗണപതി ഭഗവാന്‍റെ ഒരു ഛായ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഓവര്‍ ആക്ടിംഗ് ഇല്ലാത്ത ഒരു മികച്ച നടനായിരുന്നു അദ്ദേഹം.
പ്രൊഫഷണല്‍ ജെലസി ഒക്കെ അന്നേ നേരിട്ടിരുന്നോ?
അതൊക്കെ എല്ലാ മേഖലയിലും ഉണ്ടല്ലോ. അന്നുമുണ്ടായിരുന്നു. പക്ഷേ അത് ഞങ്ങള്‍ പുറത്ത് കാണിച്ചിരുന്നില്ല. ഞാന്‍ കോമഡിയില്‍ നിന്ന് നായികവേഷം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് മുറുമുറുപ്പ് ഒക്കെ ഉണ്ടായിരുന്നു. എങ്കിലും അന്ന് എല്ലാവര്‍ക്കും പരസ്പരം സ്നേഹമായിരുന്നു.
എപ്പോഴെങ്കിലും സഹ അഭിനേതാക്കളോട് സീനിയോറിറ്റി പ്രകടിപ്പിച്ചിരുന്നോ?
ഒരിക്കലുമില്ല. നമ്മള്‍ ഈ സീനിയര്‍ ആണെന്ന് പറഞ്ഞു മുറി അടച്ചിരിക്കുന്നതില്‍ എന്ത് കാര്യം? ഒരു കാര്യവുമില്ല. എല്ലാവരും ചേര്‍ന്ന് കഥകള്‍ ഒക്കെ പറഞ്ഞിരിക്കുമ്പോഴേ സെറ്റ് നന്നാകൂ.
കെ.പി.എ.സി ലളിതച്ചേച്ചിയൊക്കെ സിനിമയില്‍ മുതിര്‍ന്ന അഭിനേതാക്കളില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. താങ്കള്‍ക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ലളിതച്ചേച്ചി നേരിട്ട പ്രശ്നങ്ങള്‍ ഒന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. പിന്നെ ഞാന്‍ രണ്ടാമത് തിരിച്ചുവന്നപ്പോള്‍ ലളിതച്ചേച്ചിയുടെ സ്ഥാനം ഞാന്‍ കയ്യിലെടുക്കുമോ എന്നൊരു ആശങ്ക പുറത്തുണ്ടായിരുന്നു.
ഇപ്പോള്‍ സിനിമയാണോ സീരിയലാണോ താങ്കള്‍ക്ക് കൂടുതല്‍ ചെയ്യാന്‍ ഇഷ്ടം?
ഞാന്‍ സീരിയലിനെ ഒരിക്കലും കുറ്റം പറയില്ല. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് സ്നേഹം ആളുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ കൂടുതല്‍ കംഫര്‍ട്ടബിള്‍ സിനിമയാണ്. അധികം മേക്കപ്പ് ഒന്നും വേണ്ട, സുഖമാണ്.