വിജയ്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'GOAT' സെപ്റ്റംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ സംബന്ധിച്ച് ഒരു അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ഈ സിനിമയുടെ റണ്ണിങ്ങ് ടൈം 3 മണിക്കൂർ 3 മിനിറ്റാണത്രെ! ഇത്രയും ദൈർഖ്യം ചിത്രത്തിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വിജയ്‌യുടെ ആരാധകർ! എന്നാൽ ഇത് സംബന്ധമായി വെങ്കട്ട് പ്രഭു വിശദീകരണം തന്നിട്ടുണ്ട്. അതിൽ
"ആദ്യം ഈ സിനിമ 3 മണിക്കൂർ ദൈർഘ്യമുള്ളതായി വന്നപ്പോൾ ഞങ്ങൾക്ക് ഭയം ഉണ്ടായി. എന്നാൽ ചില ചിത്രങ്ങളുടെ കഥ പറയാൻ ഇത്രയും സമയം ചെലവഴിക്കേണ്ടി വരും. അപ്പോൾ മാത്രമേ അത് പൂർണ്ണമാകൂ. മറ്റുള്ളവരുടെ താൽപ്പര്യത്തിനായി എടുത്തത് എല്ലാം വെട്ടിക്കളയാൻ കഴിയില്ല. ചിത്രം 3 മണിക്കൂർ ദൈർഘ്യമുള്ളതാണെങ്കിലും സിനിമ കാണുന്നവർക്ക് ബോറടിക്കില്ല. കാരണം ചിത്രത്തിന്റെ കഥയും, അതിൽ വിജയ്‌യുടെ പ്രകടനവും വ്യത്യസ്തമായിരിക്കും. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനാൽ ഇനി അഭിനയിക്കാൻ പോകുന്നില്ല. അതിനാൽ ഇത് ആരാധകർക്ക് ഒരു ട്രീറ്റായിരിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. എഡിറ്റിങ്ങ് കഴിഞ്ഞതിന് ശേഷം ചിത്രം കണ്ട എല്ലാവർക്കും ചിത്രത്തിന്റെ ദൈർഖ്യം ഒരു പ്രശ്നമായി തോന്നിയിട്ടില്ല. അതിനാൽ ചിത്രം
അങ്ങനെ തന്നെ നിലനിർത്തി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ വിജയ് സംബന്ധപെട്ട മറ്റു ചില സർപ്രൈസുകളും ഉണ്ടായിരിക്കും. കാത്തിരിക്കുക... എന്നാണ് വെങ്കട്ട് പ്രഭു പറഞ്ഞിരിക്കുന്നത്.