പിടി ഉഷയും സാനിയ മിർസയും ഷോർട് ഇട്ടാൽ ആർക്കും കുഴപ്പമില്ലെന്നും എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇട്ടാൽ മാത്രമാണ് ആളുകൾക്ക് പ്രശ്നമെന്നും നടി സ്വാസിക. പിടി ഉഷയും സാനിയ മിർസയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നതെന്ന് താരം ഒരു യുട്യൂബിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അവർക്കുള്ളതൊക്കെ തന്നെ ഞങ്ങൾക്കും ഉള്ളു എന്നും സ്വാസിക തുറന്നടിച്ചു. സിനിമ താരങ്ങൾ ഷോർട്സ് ഇടുമ്പോൾ മാത്രമാണ് ആളുകൾ നെഗറ്റീവ് ചിന്ത വെച്ച് പുലർത്തുന്നതെന്നും സ്വാസിക ചൂണ്ടിക്കാട്ടുന്നു.
സ്പോർട്സ് താരങ്ങൾ ഷോർട്സ് ഇട്ടാൽ അത് ജോലിയുടെ ഭാഗമാണെന്ന് പറയും. സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കാറുള്ളത്. ചില സിനിമ താരങ്ങൾ ഷോർട്സ് ഇട്ടതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് താൻ ഷോർട്സ് ഇടാത്തത് കൊണ്ട് ഇതുവരെ സൈബർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും താരം പറയുന്നു. ഒരു യുട്യൂബിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.