'സാര്‍പ്പട്ട' എന്ന ചിത്രത്തിലൂടെ തമിഴ് സംവിധായകന്‍ പാ. രഞ്ജിത് സമ്മാനിച്ച നായികാതാരമാണ് തുഷാര വിജയന്‍. തനി തമിഴ്പെണ്‍കുട്ടി.
'കൊറോണ' കാലത്ത് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിയതോടെ തുഷാരയ്ക്ക് തമിഴില്‍ പ്രിയം വര്‍ദ്ധിച്ചു. ഇന്ന് മുന്‍നിര നായകന്മാരുടെയെല്ലാം 'വാണ്ടഡ് ഹീറോയിന്‍'ആണ് തുഷാര. അവിചാരിതമായി രജനിയുടെ 'വേട്ടൈയന്‍' എന്ന സിനിമയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും തുഷാര ഏറെ സന്തോഷവതിയാണ്.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായുള്ള ആദ്യമുഖാമുഖം എങ്ങനെയുണ്ടായിരുന്നു?
അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. 'വേട്ടൈയന്‍' എന്ന സിനിമയില്‍ അത് സംഭവിച്ചു. എനിക്ക് ആദ്യദിവസത്തെ ഷൂട്ട് തന്നെ അദ്ദേഹത്തോടൊപ്പമായിരുന്നു. അന്ന് എനിക്ക് ഭയങ്കര പനിയായിരുന്നു. ഡയറക്ടര്‍ ജ്ഞാനവേല്‍ അക്കാര്യം അവതരിപ്പിച്ചുകൊണ്ടാണ് എന്നെ രജനിസാറിന് പരിചയപ്പെടുത്തിയത്. എന്നെ ഹഗ്ഗ് ചെയ്തിട്ട് 'ഇവരെ അറിയാതിരിക്കുമോ? സാര്‍പ്പട്ടാവില്‍ കലക്കിയ ആളല്ലേ?' എന്നുകൂടി രജനിസാര്‍ പറഞ്ഞപ്പോള്‍ ഏറ്റവും വലിയ അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
ആ്വ്യം ബഹുമാനം കാരണം സംസാരിക്കാതിരുന്നു. അദ്ദേഹം സംസാരിച്ചുതുടങ്ങിയപ്പോള്‍ ഞാനും നിര്‍ത്താതെ സംസാരിച്ചുതുടങ്ങി. നിങ്ങളുടെ 'സാര്‍പ്പട്ടാ' സിനിമ കണ്ടു.. നിങ്ങളുടെ ഇന്‍റര്‍വ്യൂകളും കണ്ടിട്ടുണ്ട്. നിങ്ങള്‍ വളരെ ബോള്‍ഡായി സംസാരിക്കുന്നുണ്ട്' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ പ്രശംസിച്ചു. അത്രയും വലിയ ഒരു സൂപ്പര്‍ സ്റ്റാര്‍ ഒരു ചെറിയ നടിയായ എന്നെ മനസ്സ് തുറന്ന് അഭിനന്ദിച്ചപ്പോള്‍ അഭിമാനം തോന്നി. ഇത്രയും ഉയരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ ഈവിധം എളിമയോടെ പെരുമാറാന്‍ കഴിയുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ പക്കല്‍ ഇല്ലാത്തതായി ഒന്നുമില്ല. കീര്‍ത്തിയുടെ ഉയരത്തിലാണ് അദ്ദേഹം. അദ്ദേഹം കാണാത്ത ഉയരങ്ങളില്ല. എങ്കിലും അദ്ദേഹം മാറിയിട്ടേയില്ല. ഇരുപത് ദിവസം അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെ പത്തുശതമാനമെങ്കിലും എന്നിലുണ്ടാവാന്‍ ഞാന്‍ ശ്രമിക്കുന്നുവെന്ന് തീര്‍ച്ചപ്പെടുത്തി.
രജനി സാറിനെ കൂടാതെ അമിതാഭ്ബച്ചന്‍, മഞ്ജുവാര്യര്‍, അഭിരാമി, ഫഹദ് ഫാസില്‍, രോഹിണി എന്നിങ്ങനെ ഒട്ടേറെ അഭിനയപ്രതിഭകള്‍ വേട്ടൈയനില്‍ ഉണ്ടായിരുന്നല്ലോ? അവര്‍ക്കൊപ്പം എങ്ങനെ ബാലന്‍സ് ചെയ്തു...?
ഞാന്‍ അവര്‍ക്ക് മുന്നില്‍ വളരെ ചെറിയ ആര്‍ട്ടിസ്റ്റാണ്. എങ്കിലും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അഭിനയിച്ചു. ഞാന്‍ കാരണം റീടേക്ക് പാടില്ല. ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതി. അഭിനയത്തോടുള്ള എന്‍റെ സ്നേഹം കാരണം അങ്ങനെയൊന്നും സംഭവിച്ചില്ല. ഫഹദ് സാര്‍ എന്നെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മഞ്ജുവാര്യര്‍ മാഡം വളരെ അനായാസമായി അഭിനയിക്കുന്ന ആളാണ്. She is really a gentle women