NEWS

തമിഴായാലും മലയാളമായാലും നല്ല ഓപ്പര്‍ച്യൂണിറ്റീസിനുവേണ്ടി വെയിറ്റിംഗാണ്... -സുചിത്ര കെ. മധു

News

പേര്?
സുചിത്ര കെ. മധു എന്നാണ് എന്‍റെ പേര്.

സ്വദേശം?

പാലക്കാട്.

സുചിത്ര മലയാളത്തിലും തമിഴിലും അഭിനയിക്കുന്നുണ്ടല്ലെ..?

അതെ. മലയാളത്തിലാണ് ആദ്യം അഭിനയിച്ചത്.

ആദ്യസിനിമയുടെ പേര്?

ഹൗഡിനി ദി കിംഗ് ഓഫ് മാജിക്. വെള്ളം എന്ന സിനിമയുടെ ഡയറക്ടര്‍ പ്രജേഷ് സെന്‍ ആണ് ഡയറക്ടര്‍. ഒരു ചെറിയ ക്യാരക്ടര്‍ റോളിലാണ് ആ സിനിമയില്‍ അഭിനയിച്ചത്.

തമിഴ്സിനിമയെക്കുറിച്ച്?

ഷൂട്ടിംഗ് തീര്‍ന്നുവരുന്നു. ഞാന്‍ ആ സിനിമയില്‍ നായികയായി അഭിനയിക്കുന്നു. ഹീറോ ആദിത്യമനോജ്. കര്‍ണ്ണാടക സ്വദേശിയാണ്. ഒരു ഫാമിലി ഓറിയന്‍റഡ് സിനിമയാണ്. ഡയറക്ടര്‍ രാസുകറുപ്പയ്യ.

സിനിമാമോഹം കുട്ടിക്കാലം മുതലെ ഉണ്ടായിരുന്നുവോ?

അങ്ങനെ ചെറുപ്പം മുതല്‍ സിനിമയെ മോഹിച്ചിരുന്നില്ല. ഡാന്‍സും പാട്ടുമൊക്കെ ചെറുപ്പം മുതല്‍ പഠിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ചാലക്കുടി വാളൂര്‍ കലോത്സവത്തിന് കലാഭവന്‍ മണിച്ചേട്ടനെ കാണാനിടയായി. ആ കാഴ്ചയിലൂടെയാണ് എന്‍റെ മനസ്സിലും സിനിമയും അഭിനയവും ഒക്കെ കയറിയത്. പക്ഷേ, ആ മോഹം വീട്ടില്‍ പറഞ്ഞപ്പോള്‍ പിന്‍തുണ ലഭിച്ചില്ല. പിന്നീട് എന്നോടൊപ്പം എന്‍റെ സിനിമാമോഹവും വളര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മോഡലിംഗ് തുടങ്ങാന്‍ കഴിഞ്ഞു. ഫാഷന്‍ ഷോ ചെയ്തു.. ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.... അങ്ങനെയങ്ങനെ....

ഏത് ഭാഷാ ചിത്രത്തില്‍ അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം?

തമിഴായാലും മലയാളമായാലും നല്ല ഓപ്പര്‍ച്യൂണിറ്റീസിനുവേണ്ടി വെയിറ്റിംഗാണ്. സത്യസന്ധമായി പറയട്ടെ, തമിഴ്, സിനിമയോടാണ് എനിക്കിത്തിരി കൂടുതലിഷ്ടം.

തമിഴ്ഭാഷ പ്രശ്നമുണ്ടായിരുന്നോ?

ഇല്ല. എനിക്ക് തമിഴ് നന്നായി സംസാരിക്കാനറിയാം. അതുകൊണ്ട് ഡയലോഗ് ഡെലിവറിയെല്ലാം വളരെ ഈസിയായിരുന്നു. തമിഴും മലയാളവും മാത്രമല്ല, കന്നഡയും ഇംഗ്ലീഷും ഒക്കെ നല്ലോണം അറിയാം കേട്ടൊ.. നല്ല കംഫര്‍ട്ടബിള്‍ അന്തരീക്ഷമായിരുന്നു തമിഴ് സെറ്റ്. ആദ്യസിനിമയില്‍ അഭിനയിക്കുമ്പോള്‍ മൂവി ക്യാമറയുടെ മുമ്പില്‍ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു. തമിഴില്‍ വന്നപ്പോഴേയ്ക്കും അതൊക്കെ മാറി. സിനിമകള്‍ എനിക്ക് തരുന്ന സംതൃപ്തിയുടേയും സന്തോഷത്തിന്‍റേയും അളവ് തീരെ ചെറുതല്ല.


ഫോട്ടോ: 
ശ്രീയേഷ് കൊച്ചി. സുമേഷ്  ശിവ.

കോസ്റ്റ്യൂംസ്: 
സ്വപ്നമന്ത്ര


LATEST VIDEOS

Interviews