NEWS

'കങ്കുവ'ക്കു ശേഷം ഏതു ചിത്രം? സൂര്യയുടെ അപ്ഡേറ്റ്...

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്.  ഈയിടെ പുറത്തുവന്ന ഈ ചിത്രത്തിന്റെ ടീസറിന് വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അടുത്തുതന്നെ റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന് ശേഷം സൂര്യ  ആരുടെ  സംവിധാനത്തിലായിരിക്കും  അഭിനയിക്കുക എന്നുള്ള ചോദ്യമാണ് ഇപ്പോൾ ആരാധകർക്ക് മുന്നിലുള്ളത്. കാരണം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ', സുധാ കൊങ്കര സംവിധാനം  ചെയ്യുന്ന ചിത്രം, ലോകേഷ് കനഗരാജ് സംവിധാനത്തിൽ 'റോളക്സ്', 'ഇരുമ്പുക്കൈ മായാവി' തുടങ്ങിയവയാണ് സൂര്യ അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുള്ളത്.
   

വെട്രിമാരൻ ഇപ്പോൾ 'വിടുതലൈ' രണ്ടാം ഭാഗം ഒരുക്കിവരുന്ന തിരക്കിലാണ്. ഇതിന്റെ തിരക്കുകൾ കഴിഞ്ഞ് വെട്രിമാരൻ 'വാടിവാസൽ' എപ്പോൾ ഒരുക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സുധാ കൊങ്കരയുമായുള്ള ചിത്രവും ഉടനേ ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. കാരണം, സുധാ കൊങ്കര ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ ചെയ്യാൻ സൂര്യ നിർദ്ദേശിക്കുകയും, ആ നിർദ്ദേശപ്രകാരം സുധാ കൊങ്കര ഒരുപാട് പ്രാവശ്യം കഥയിൽ മാറ്റങ്ങൾ വരുത്തിയ ശേഷവും സൂര്യക്ക് തിരക്കഥ പിടിക്കുകയുണ്ടായില്ലത്രേ! അതിനാൽ സൂര്യയുമായുള്ള പ്രോജെക്റ്റിലിരുന്ന് സുധ കൊങ്കര വിലകി എന്നാണു പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് 'കങ്കുവ'ക്കു ശേഷമുള്ള തന്റെ ചിത്രം 'റോളക്സ്' ആയിരിക്കുമെന്ന് സൂര്യ 'കങ്കുവ' സംബന്ധപെട്ട ഒരു പരിപാടിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലോഗേഷ് കനഗരാജ് 'റോളക്സ്' ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി എന്നും, അടുത്തുതന്നെ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം  ഉണ്ടായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട് സൂര്യ. ലോഗേഷ് കനകരാജിന്റെ ഡ്രീം പ്രൊജക്റ്റായ 'ഇരുമ്പുക്കൈ മായാവി'യുടെ നായകനും സൂര്യ തന്നെയാണ്.
 

ലോഗേഷ് കനകരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 171-മത്തെ ചിത്രമാണ്.  സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ രജനികാന്ത് അഭിനയിക്കുന്ന 'വേട്ടൈയ്യൻ' ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും അടുത്ത് തന്നെ തുടങ്ങുവാനിരിക്കുകയാണ്. 'രജനി-171' ഒരുക്കിയതിന് ശേഷമായിരിക്കും ലോഗേഷ് കനഗരാജ് 'റോളക്സ്' ചിത്രം സംവിധാനം ചെയ്യുക! അതേ നേരം 'കൈതി'യുടെ രണ്ടാം ഭാഗവും ലോഗേഷ് കൈവശം ഉള്ള ഒരു ചിത്രമാണ്.


LATEST VIDEOS

Top News