NEWS

എന്തുകൊണ്ടായിരിക്കും ഇപ്പോള്‍ എല്ലാവരും വില്ലന്മാര്‍ ഫാന്‍സ് ആവുന്നത്?

News

2016 ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ 
അഭിനയലോകത്തെത്തിയ വിശാഖ് നായര്‍ 
അന്യഭാഷാചിത്രങ്ങളിലേയും തിരക്കുള്ള നടനാണ്. 
'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യിലെ ക്രൂരനായ വില്ലനായി ശ്രദ്ധിക്കപ്പെട്ട
 വിശാഖ് 'നാന'യ്ക്കൊപ്പം.

പണ്ടൊക്കെ പ്രേക്ഷകര്‍ ഒരു സിനിമ കണ്ടുകഴിഞ്ഞിറങ്ങിയാല്‍ അതിലെ നായകന്‍റെ ഫാന്‍സ് ആവുമായിരുന്നു. ഇപ്പോഴത്തെ സിനിമയില്‍ എല്ലാരും വില്ലന്മാരുടെ ഫാന്‍സ് ആവുകയാണ്. ജോജുവിന്‍റെ 'പണി'യില്‍ ആണെങ്കിലും 'മാര്‍ക്കോ'യില്‍ ആണെങ്കിലും ഒക്കെ ഇതുതന്നെ സംഭവിച്ചു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ എല്ലാ വില്ലന്മാര്‍ക്കും നല്ല സ്വാഗ്. എന്തുകൊണ്ടായിരിക്കും ഇപ്പോള്‍ എല്ലാവരും വില്ലന്മാര്‍ ഫാന്‍സ് ആവുന്നത്?

അതെ. ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോ ആ വില്ലന്‍ കഥാപാത്രം അത്ര കളര്‍ഫുള്‍ ആണെന്നത് കൊണ്ടായിരിക്കും ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത്. ഇവിടെ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങള്‍ക്ക് എല്ലാവര്‍ക്കും എക്സ്പോഷര്‍ ഉണ്ട്. അര്‍ബന്‍ സെറ്റിംഗ്സുമായി അറ്റാച്ച്ഡ് ആയിരുന്ന ആളുകള്‍ക്ക് കഥാപാത്രം എളുപ്പം ചെയ്യാന്‍ പറ്റി. പിന്നെ അവര്‍ ഫിസിക്കലി തന്നെ നല്ല എനര്‍ജെറ്റിക് ആണ്. അതൊക്കെ പ്രേക്ഷകര്‍ക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഫൈറ്റ് സീനിനൊക്കെ വലിയ പ്രതികരണങ്ങള്‍ കിട്ടിയിരുന്നു.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യില്‍ കണ്ണുകള്‍ കൊണ്ട് ഒരുപാട് ഭാവങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളതായി തോന്നിയിരുന്നു. അത് ഭയങ്കര എഫക്ടീവ് ആയിട്ടുമുണ്ട്. ട്രെയിലര്‍ കാണാത്ത ഒരാള്‍ക്കുപോലും മനസ്സിലാകും ഇയാളാണ് ഇതിലെ വില്ലന്‍ എന്ന്. എങ്ങനെയായിരുന്നു അതിലേക്കുള്ള തയ്യാറെടുപ്പുകള്‍?

നല്ലൊരു ചോദ്യം ആണ് അത്. ഞാന്‍ ഈയിടെയാണ് കണ്ണട ഇല്ലാതെ പെര്‍ഫോം ചെയ്തുതുടങ്ങിയത്. കാരണം ഞാന്‍ ഒരിക്കലും അതില്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഒരു ആക്ടറുടെ സ്കില്‍ സെറ്റില്‍ കണ്ണുകൊണ്ടുള്ള അഭിനയം എന്നുപറയുന്നത് അത്ര പ്രധാനമാണ് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഓവര്‍ ദി ടോപ് കഥാപാത്രങ്ങള്‍ ഒക്കെ ആകുമ്പോള്‍ അതിന് പ്രത്യേക പ്രാധാന്യം ഉണ്ട്. എല്ലാ ക്രെഡിറ്റും സംവിധായകന് ഉള്ളതാണ്. ഞങ്ങള്‍ എല്ലാവരെയും ഞങ്ങളുടെ സ്പേസില്‍ അഭിനയിക്കാന്‍ വിട്ടതുകൊണ്ടാണ് ഞങ്ങള്‍ക്കും നന്നായി ചെയ്യാന്‍ കഴിഞ്ഞത്.

റെസ്പോണ്‍സുകള്‍ സന്തുഷ്ടനാക്കിയോ?

ഞാന്‍ ഭയങ്കര സന്തോഷവാനാണ്. റിയാലിറ്റി ഉള്‍ക്കൊണ്ട് വരുന്നതേയുള്ളൂ. ഇതൊരു നല്ല സിനിമയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷെ ഒരു സൂപ്പര്‍ ഹിറ്റ് ആകും എന്ന് ഒരിക്കലും കരുതിയില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം ഇത്രയും വലിയ ഒരു  സക്സസ് കിട്ടിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഇപ്പോഴും നല്ല 
ഓര്‍മ്മയുണ്ട്. ആ കുപ്പിയുമായുള്ള ഒരു കണക്ഷന്‍ എങ്ങനെയാണ്?

കുപ്പി എനിക്ക് കിട്ടിയ ഒരു ബ്ലെസിങ് ആണ്. ആദ്യത്തെ സിനിമയില്‍ തന്നെ പ്രേക്ഷകര്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രത്തെ കിട്ടുക എന്നത് വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. പക്ഷേ അതേസമയം ആ കഥാപാത്രം എനിക്കൊരു പാരയായും തോന്നിയിരുന്നു. പിന്നെ ലക്കിലി ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചതില്‍ നിന്നാണ് ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. കുപ്പിയില്‍ ഒരു ക്രിസ്റ്റിയും ഉണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. അത് എനിക്കൊരു ക്രെഡിറ്റ് ആണ്.

ഇതില്‍ കുറെ പുതുമുഖങ്ങള്‍ അഭിനയച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അഭിനയിച്ചവരില്‍ സിനിമകള്‍ മുന്നേ ചെയ്തിട്ടുള്ളത് വിശാഖാണ്. അപ്പോള്‍ സെറ്റിലുള്ള പുതുമുഖങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ട്രെയിനിംഗുകളും മറ്റും കൊടുത്തിട്ടുണ്ടോ?

ഞങ്ങള്‍ എല്ലാവരും പെട്ടെന്ന് സെറ്റ് ആയപ്പോള്‍ ഉണ്ടായിരുന്ന ഫില്‍റ്ററുകള്‍ എല്ലാം പോയി. നല്ല സുഹൃത്തുക്കള്‍ ആയപ്പോള്‍ സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടി ഒന്നും ഉണ്ടായില്ല. അവരെ കംഫര്‍ട്ടബിള്‍ ആക്കി കൊടുക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അവര്‍ക്കെന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കില്‍ ഞാന്‍ അവൈലബിള്‍ ആയിരിക്കുക എന്നത് മാത്രമേ ചെയ്തിട്ടുള്ളു. പിന്നെ ഞങ്ങള്‍ക്ക് സംവിധായകനില്‍ നിന്നും നല്ല സ്പേസ് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നല്ലോണം ഇമ്പ്രൂവ് ചെയ്യാനുള്ള സമയം കിട്ടിയിട്ടുണ്ട്.


LATEST VIDEOS

Interviews