NEWS

ഇത്ര പ്രാധാന്യമുണ്ടായിട്ടും ഖുശ്ബുവിന്റെ കഥാപാത്രത്തെ എന്തുകൊണ്ട് നീക്കം ചെയ്തു?...

News

തെലുങ്ക് സംവിധായകൻ വംശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ വിജയ്‌യുടെ വാരിസ് കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വാരിസിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് ഒരു മാസ് ഫാമിലി എന്റര്‍ടൈനര്‍ എന്നാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് വിജയ് ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വാരിസ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയുടെ ദൈർഘ്യം കാരണം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോയും റിലീസിനു മുന്നേ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്. വാരിസ് ഓഡിയോ ലോഞ്ചിൽ വിജയ് തന്നെ ഖുശ്ബുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത്ര പ്രാധാന്യമുണ്ടായിട്ടും എന്തിന് ആ കഥാപാത്രത്തെ നീക്കം ചെയ്തതെന്നാണ് ആരാധകരുടെ സംശയം.

വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ദിൽ രാജു നിർമ്മിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ഒരേസമയം തമിഴിലും തെലുഗുവിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ ഒരുങ്ങുന്നത് കെ എൽ പ്രവീൺ എന്നിവരാണ്.


LATEST VIDEOS

Exclusive