തമിഴിൽ ആർ.ജെ.ബാലാജി സംവിധാനം ചെയ്ത്, നയൻതാര നായകിയായി അഭിനയിച്ച ചിത്രമാണ് 'മൂക്കുത്തി അമ്മൻ'. 2020 സെപ്റ്റംബർ മാസം ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് (കോവിഡ് കാലഘട്ടത്തിൽ) ഈ ചിത്രം റിലീസായത്. ഈ ചിത്രത്തിൽ അമ്മന്റെ വേഷം ചെയ്യുന്നതിന് വേണ്ടി നയൻതാര ഉപവാസം ഇരിക്കുകയെല്ലാം ചെയ്തു എന്നുള്ള റിപ്പോർട്ടുകളെല്ലാം അപ്പോൾ പുറത്തുവന്നിരുന്നു.
ചിത്രം റിലീസായത്തിന് പിന്നാലെ സിനിമയിൽ ഹിന്ദുമതത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് കാരണം ഒരു ബ്രാഹ്മണ സ്ത്രീ പ്രാർത്ഥിക്കുന്നതിൻ്റെയും, മാംസാഹാരം കഴിക്കുന്നതിൻ്റെയുമെല്ലാം ദൃശ്യങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. അതിലും പ്രത്യേകിച്ച് നയൻതാര ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചു ബി.ജെ.പി. പാർട്ടി രംഗത്തെത്തിയിരുന്നു. നയൻതാരയ്‌ക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.
ഇങ്ങിനെ അപ്പോൾ ചർച്ചയായ ‘മൂക്കുത്തി അമ്മൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആർ.ജെ. ബാലാജി. ഇതിന്റെ ഭാഗമായി ആർ.ജെ.ബാലാജി നയൻതാരയോട് കോൾ ഷീറ്റ് ചോദിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിന്റെ കഥ പോലും കേൾക്കാതെ നയൻതാര രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ വിസമ്മതിക്കുകയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഇതിന് പ്രധാന കാരണം ഹിന്ദുമതത്തെ വിമർശിക്കുന്ന സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന് നയൻതാര തീരുമാനിച്ചിട്ടുണ്ടത്രെ. അതുപോലെ 'മൂക്കുത്തി അമ്മൻ' ചിത്രീകരണം നടക്കുന്ന സമയത്തിൽ ആർ.ജെ.ബാലാജിക്കും, നയൻതാരക്കും ഇടയിൽ ഒരുപാട് വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും അപ്പോൾ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനാലാണ് നയൻതാര രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് ആർ.ജെ.ബാലാജി ഇപ്പോൾ തൃഷയുമായി ചർച്ചകൾ നടത്തി വരികയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.