NEWS

ശങ്കറിന് ഒരു ചേഞ്ച് കൊണ്ടുവരുമോ 'ഗെയിം ചേഞ്ചർ?'

News

തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ'. 'ജെന്റിൽമാൻ' എന്ന ചിത്രം മുതൽ 'ഇന്ത്യൻ-2' വരെ 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ശങ്കർ. ഇതിൽ 'ഇന്ത്യൻ 2' മാത്രമാണ് പരാജയപ്പെട്ട ചിത്രം. ഇത് അദ്ദേഹത്തിന് കടുത്ത വിമർശനത്തിനും, ട്രോളുകൾക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ്  ശങ്കറിന്റെ ആദ്യത്തെ തെലുങ്ക് സിനിമയായ 'ഗെയിം ചേഞ്ചർ' നാളെ ഒരു പാൻ ഇന്ത്യൻ സിനിമയായി   ലോകമെമ്പാടും റിലീസാകാനിരിക്കുന്നത്. തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ രാം ശരണും, ബോളിവുഡിലെ പ്രശസ്ത നടിയായ കിയാര അദ്വാനിയും നായകൻ നായകിയാകുന്ന ഈ ചിത്രത്തിൽ ഇവരോടൊപ്പം തമിഴ് താരങ്ങളായ എസ്.ജെ.സൂര്യ, സമുതിരക്കനി, അഞ്ജലി, മലയാള നടനായ ജയറാം തുടങ്ങി ഒരു പാട് താരങ്ങൾ അണിനിരക്കുന്നുണ്ട്.

സിനിമാ ആരാധകർക്കിടയിൽ ഏറെ പ്രതീക്ഷകളോടെ റിലീസാകാനിരിക്കുന്ന ഈ ചിത്രം  സംവിധായകൻ ശങ്കറിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ചിത്രമാണ്. കാരണം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രം എന്ന നിലയിലും 'ഇന്ത്യൻ-2' മൂലം ഉണ്ടായ ചീത്ത പേര് കളയുവാനും  ഈ സിനിമ വമ്പൻ വിജയമാകേണ്ടതുണ്ട്. അങ്ങനെയല്ല സംഭവിക്കുന്നതെങ്കിൽ ശങ്കർ അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന 'ഇന്ത്യൻ' മൂന്നാം ഭാഗം, 'വേൾപ്പാരി' നോവലെ ആസ്പദമാക്കി മൂന്ന് ഭാഗങ്ങളായി  എടുക്കാനിരിക്കുന്ന ബ്രമ്മാണ്ട സിനിമ തുടങ്ങിയവക്കെല്ലാം ഇത് ഒരു പ്രശ്നമായി മാറിയേക്കും.   ഈയവസരത്തിലാണ് 'ഗെയിം ചേഞ്ചർ?' കുറിച്ച് കോളിവുഡിൽ മറ്റൊരു  വാർത്ത പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. അതായത് 'ഗെയിം ചേഞ്ചർ' മുൻപ് തമിഴിൽ വിജയകാന്ത് അഭിനയിച്ചു പുറത്തുവന്ന 'തെന്നവൻ' എന്ന ചിത്രത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്ന്! ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് തമിഴിലെ പ്രശസ്ത യു-ട്യൂബറും, സിനിമ നിരൂപകനുമായ 'ബ്ലൂ ചട്ടൈ' മാരനാണ്. ഇങ്ങിനെയുള്ള ചാലഞ്ചുകളെ എല്ലാം തവിടുപൊടിയാക്കി ശങ്കറിന്റെ 'ഗെയിം ചേഞ്ചർ' അദ്ദേഹത്തിന് ഒരു ചേഞ്ച് തരുമെന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


LATEST VIDEOS

Latest