NEWS

1000 കോടി കളക്ഷൻ നേടുമോ തമിഴ് 'പൊന്നിയിൻ സെൽവനും', ലിയോയും ?

News

തമിഴ് സിനിമാ ആരാധകർ വളരെ ആകാംക്ഷയോടെയും, പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രങ്ങളാണ്   'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗവും, വിജയ്‌, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'വും.  തെലുങ്കിൽ നിർമ്മിച്ച് മറ്റു ഭാഷകളിലും പുറത്തുവന്നു വൻ വിജയം നേടിയ 'ബാഹുബലി', എന്ന സിനിമയാണ് തെന്നിന്ത്യയിൽ ബിഗ് ബഡ്ജറ്റിൽ ചിത്രങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കൾക്ക് പ്രോത്സാഹനം തന്നതും, ധൈര്യം തന്നതും എന്ന് തന്നെ പറയാം. രണ്ടു ഭാഗങ്ങളായി പുറത്തുവന്നു തെന്നിന്ത്യൻ സിനിമയിൽ തന്നെ 1000 കോടിയോളം കളക്ഷൻ നേടിയ ആദ്യത്തെ ചിത്രമായിമാറി 'ബാഹുബലി'. ഈ ചിത്രത്തിനെ തുടർന്ന് പുറത്തുവന്ന 'R.R.R.' കന്നഡ ചിത്രമായ 'KGF' രണ്ടാം ഭാഗം എന്നീ ചിത്രങ്ങളും ആയിരം കോടിയോളം നേടി എന്നാണു പറയപ്പെടുന്നത്. എന്നാൽ തമിഴിൽ വൻ പ്രതീക്ഷയോടെ പുറത്തുവന്നു വിജയം കൊയ്ത  'പൊന്നിയിൻ സെൽവൻ', ലോഗേഷ് കനകരാജ്, കമൽഹാസൻ കൂട്ടുകെട്ടിൽ റിലീസായ 'വിക്രം' എന്നീ ചിത്രങ്ങൾ കളക്ഷനിൽ 500 കോടികളെ കടക്കാനേ കഴിഞ്ഞുള്ളൂ.
 

എന്നാൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചില തമിഴ് ചിത്രങ്ങൾ 1000 കോടിക്കുമേൽ കളക്ഷൻ  നേടുമെന്നാണ് കോളിവുഡിൽ പൊതുവായുള്ള സംസാരം!  അതിൽ ഒന്നാമത് ഈ മാസം 28-ന് പുറത്തുവരാനിരിക്കുന്ന 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗം തന്നെയാണ്.   രണ്ടാമത്തെ ചിത്രം ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യുമാണ്.  'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം 500 കോടിയിലധികം നേടിയതാലും, രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി വരുന്ന റിപ്പോർട്ടുകളാലും ഈ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തമിഴ് സിനിമയിൽ മാത്രമല്ലാതെ ഇന്ത്യൻ സിനിമയിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട് വിജയ് നായകനാകുന്ന 'ലിയോ'. ചിത്രീകരണം നടന്നു വരുന്ന സാഹചര്യത്തിൽ തന്നെ ചിത്രത്തിന്റെ OTT, ഡിജിറ്റൽ സംബന്ധമായി വരുന്ന ബിസിനസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 'ലിയോ'യും 1000 കോടിക്ക് മേൽ കളക്ഷൻ നേടുമെന്നാണ് പറയപ്പെടുന്നത്.

എന്നാൽ കോളിവുഡിലുള്ള മറ്റുള്ള ചില പ്രഗത്ഭർ എന്താണ് പറയുന്നതെന്നു വെച്ചാൽ, 'പൊന്നിയിൻ സെൽവൻ' തമിഴ് ഇതിഹാസ നോവലായ 'പൊന്നിയിൻ സെൽവ'നെ ആസ്പദമാക്കിയുള്ളതാണ്.  ഇതിന്റെ കഥ തമിഴർക്ക് മാത്രം അറിയാവുന്ന ഒന്നാണ്. അതിനാൽ ഈ ചിത്രം അന്യഭാഷാ സിനിമാ പ്രേക്ഷകരെ എത്രത്തോളം ആകർഷിക്കും എന്ന് പറയാനാവില്ല. അതിനാൽ ഈ ചിത്രം 1000 കോടി നേടുവാനുള്ള സാധ്യത വളരെ കുറവാണ് എന്നാണു പറയപ്പെടുന്നത്. അതേ സമയം ലോഗേഷ് കനകരാജ് കൈയിൽ എടുത്തിരിക്കുന്ന 'ലിയോ'യുടെ കഥ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തലത്തിലുള്ള കഥയാണ്. അതിനാൽ 'പൊന്നിയിൻ  സെൽവൻ' രണ്ടാം ഭാഗത്തിനെക്കാട്ടിലും 1000 കോടി കളക്ഷൻ നേടുവാനുള്ള സാധ്യത 'ലിയോ'ക്കാണ് എന്നാണു പറയപ്പെടുന്നത്. എങ്ങിനെയായാലും തമിഴിൽ 1000 കോടി നേടുന്ന ആദ്യത്തെ ചിത്രം ഏതായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ് സിനിമാ ലോകവും,  പ്രേക്ഷകരും.           
 

ഇതിനു മുൻപ് 100 കോടി എന്നത് തന്നെ വലിയ നേട്ടമായിരുന്നു. ആ റെക്കോർഡ് താരതമ്യം പിന്നീട്     300 കോടി, 500 കോടി എന്നായി. ഇപ്പോൾ അത് 1000 കോടിയായിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത്   ഇന്ത്യൻ സിനിമാ വ്യവസായം വളരെ  മാറിയിരിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് തമിഴിലും, തെലുങ്കിലും,  കന്നടയിലുമെല്ലാം ഇപ്പോൾ ബിഗ് ബഡ്ജറ്റിൽ പല പാൻ ഇന്ത്യൻ ചിത്രങ്ങൾ ഒരുങ്ങി വരുന്നത്. എന്നാൽ മലയാള സിനിമ ഇപ്പോഴും പഴയ പാതയിൽ തന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാറണം എന്നാണു മിക്ക മലയാള സിനിമാ പ്രേക്ഷകരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.


LATEST VIDEOS

Latest