NEWS

രജനികാന്തിന്റെ 'ജയിലർ' രണ്ടാം ഭാഗം ഉണ്ടാവുമോ?

News

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'വേട്ടയ്യൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സൂപ്പർഹിറ്റായ 'ജയ്ബീം' എന്ന  ചിത്രത്തിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ടയ്യൻ'. രജനികാന്തിന്റെ കേറിയറിൽ ഒരുപാട് തോൽവി ചിത്രങ്ങൾക്ക് ശേഷം ഒരു സൂപ്പർഹിറ്റ് നൽകിയ ചിത്രമാണ് 'ജയിലർ'. നെൽസൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രജനികാന്ത് പോലീസ് വേഷമാണ് അവതരിപ്പിച്ചത്. വമ്പൻ കളക്ഷൻ നേടിയ ഈ ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന 'വേട്ടയ്യൻ' എന്ന ചിത്രത്തിലും  രജനികാന്ത്  പോലീസ്  വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്. 'ജയിലർ' എന്ന ചിത്രം രജനികാന്ത്, നെൽസൺ, ഈ ചിത്രം നിർമ്മിച്ച 'സൺ പിക്ചർസ്' കലാനിധിമാരൻ തുടങ്ങി എല്ലാവർക്കും വളരെ ലാഭം നേടിത്തന്ന ചിത്രമാണ്. അതിനാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുവാനുള്ള ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്.  'ജയിലറി'ന്റെ  വിജയാഘോഷത്തില്‍ തന്നെ 'ജയിലര്‍-2' കുറിച്ചുള്ള  സൂചനകള്‍ സംവിധായകന്‍ നെൽസൺ നൽകിയിരുന്നു. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പൊതുവായി രജിനികാന്ത് താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളിൽ അഭിനയിക്കുവാൻ താല്പര്യം കാണിക്കാറില്ല. അതിനു ഒരു ഉദാഹരണമാണ് ഈയിടെ പുറത്തുവന്നു വൻ പരാജയമായ 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗം. ഈ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കാൻ താല്പര്യം കാണിക്കാത്തതിനാലാണ് രാഘവ ലാറൻസ് നായക വേഷം അവതരിപ്പിച്ചത്. അതുപോലെ രജനിയുടെ സൂപ്പർഹിറ്റായ 'ബാഷ'യുടെ രണ്ടാം ഭാഗം എടുക്കുവാനുള്ള ശ്രമങ്ങൾ നടന്നപ്പോഴും അതിൽ രജനികാന്ത്  അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല.

ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നെൽസൺ 'ജയിലർ' രണ്ടാം ഭാഗം ഒരുക്കുവാനുള്ള ശ്രമങ്ങൾ നടത്തി വരുന്നത്. രജനികാന്തും അതിന് സമ്മതിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ രജനികാന്ത് ഒരു കണ്ടിഷനും വച്ചിട്ടുണ്ടത്രെ! അതായത് നെൽസൺ ഒരുക്കുന്ന സ്ക്രിപ്റ്റ് തനിക്കു പൂർണമായി ഇഷ്ടപെടുകയാണെകിൽ മാത്രമേ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയുള്ളൂ എന്നതാണത്രേ ആ കണ്ടിഷൻ! അങ്ങിനെ രജനികാന്ത് 'ജയിലർ' രണ്ടാം ഭാഗത്തിൽ അഭിനയിക്കുവാൻ സമ്മതിക്കുകയാണെങ്കിൽ ലോഗേഷ് കനകരാജ്, രജനികാന്ത് കൂട്ടുകെട്ടിലുള്ള രജനിയുടെ 171-മത്തെ ചിത്രത്തിന് ശേഷമായിരിക്കും എന്നാണു പറയപ്പെടുന്നത്. രജിനിക്കൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന 'വേട്ടയ്യ'ന്റെ ചിത്രീകരണം കഴിഞ്ഞതും,  വരുന്ന ഏപ്രില്‍ മാസം മുതൽ ലോകേഷ് ലോഗേഷ് കനകരാജ്,  രജനികാന്ത് കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രം നിർമ്മിക്കുന്നതും സൺ പിക്ചേഴ്സ് തന്നെയാണ്.


LATEST VIDEOS

Top News