NEWS

വിജയും ചിയാനും തമ്മില്‍ കൊമ്പ് കോര്‍ക്കുമോ?

News

വിജയ്‌ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളില്‍ എത്തും. ലിയോയോടൊപ്പം തന്നെ ബോക്സോഫീസില്‍  ഒരു മത്സരപ്രതീതി സൃഷ്ട്ടിച്ചു കൊണ്ട് വിക്രം നായകനാകുന്ന ധ്രുവച്ചത്തിരവും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 6 വര്‍ഷമായി ചിത്രീകരണം നടക്കുന്ന ചിത്രമാണ് ധ്രുവച്ചത്തിരം. ഏറെ നാള്‍ സാമ്പത്തിക  പ്രശ്നങ്ങള്‍ കാരണം ചിത്രം മുടങ്ങിക്കിടന്നിരുന്നു. അടുത്തിടെ ചിത്രം  പുനരാരംഭിച്ചിരുന്നു. ദസറ ആഘോഷവുമായി ബന്ധപെട്ട് ചിത്രം റിലീസ് ചെയ്യുമെന്നും ബോക്സോഫീസില്‍  വിജയ്‌ ചിത്രം ലിയോയുമായി  ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല.ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവച്ചത്തിരം ഒരു സ്പൈ ത്രില്ലര്‍ ആണ്. റിതു വർമ്മ, സിമ്രാൻ, രാധിക, സലിം ബെയ്ഗ്, വിനായകൻ, വംശി കൃഷ്ണ, ദിവ്യദർഷിനി, ആർ പാർഥിബൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  ഹാരിസ് ജയരാജ് സംഗീതം പകരുന്നു,


LATEST VIDEOS

Top News