NEWS

തന്‍റേതായ നര്‍മ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...

News

ആദ്യമായാണ് ബേസില്‍-പൃഥ്വിയുടെ അടിപൊളി കോമഡി കോംബോ പ്രേക്ഷകര്‍ കാണുന്നത്. നിങ്ങള്‍ സെറ്റിലും ഇതുപോലെ നല്ല വൈബാണോ?

രാജു ഏട്ടന്‍ കുറച്ചുവൈകിയാണ് സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്. ഒരു നാല് മാസം ഒക്കെ വൈകിയിരുന്നു. അപ്പോഴേക്കും തന്നെ സെറ്റിലുള്ളവര്‍ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. ഒരു സെലിബ്രിറ്റി സെറ്റ് പോലെ ഫീല്‍ ചെയ്തിരുന്നില്ല. മുഴുവന്‍ സമയവും സെറ്റില്‍ നല്ല വൈബ് ആയിരുന്നു. കുറേ സെലിബ്രിറ്റികള്‍ ഉള്ള ഒരു സിനിമയാണ് എന്നൊന്നും തോന്നിയില്ല.

പുറമെ ജാഡയാണെന്ന് തോന്നിപ്പിക്കുന്ന പൃഥ്വിയോട് എങ്ങനെയാണ് തമാശക്കാരനായ ബേസില്‍ അടുക്കുന്നത്?

ശരിക്കും എനിക്ക് പൃഥ്വിയോട് മര്യാദ കൊണ്ടുള്ള ഒരു പേടിയുണ്ടായിരുന്നു. പൃഥ്വിയെന്നാല്‍ മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന, എനിക്കൊക്കെ എത്രയോ മുമ്പ് തന്നെ സിനിമയില്‍ വന്ന നടനാണ്. ഞാന്‍ പൃഥ്വിയുടെ വലിയ ആരാധകന്‍ കൂടിയാണ്. ആ ഒരു ബഹുമാനം എനിക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ കൂടിച്ചേരുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിക്കുണ്ടായ കുറെ അനുഭവങ്ങള്‍ പൃഥ്വി പറയും. അതുകേട്ട് അങ്ങനെ ഞങ്ങള് വലിയ കൂട്ടായി.

ബേസില്‍ സംവിധായകന്‍ കൂടിആണല്ലോ. തമാശ എങ്ങനെയാണ് സിനിമയില്‍ വര്‍ക്ക് ഔട്ട് ആകുന്നത്? ആദ്യമേ തിരക്കഥയില്‍ എഴുതുമോ? കോമഡി സിനിമ സംവിധാനം ചെയ്യാനാണോ അഭിനയിക്കാനാണോ ബേസിലിന് കൂടുതല്‍ ഇഷ്ടം?

എനിക്ക് കോമഡി സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ അത് സംവിധാനം ചെയ്യാനാണ് കൂടുതല്‍ താല്‍പ്പര്യം. കോമഡി സിനിമകളില്‍ അഭിനയിക്കാന്‍ എനിക്കിപ്പോഴും ഒരു കോണ്‍ഫിഡന്‍സ് കുറവുണ്ട്.

ബേസില്‍ ദുബായില്‍ സിനിമയുടെ പ്രമോഷന് പോയിട്ട് 'പുതിയ മുഖം' പാട്ട് പാടിയല്ലോ. അത് കണ്ടിട്ട് പൃഥ്വി എന്താണ് ബേസിലിനോട് പറഞ്ഞത്?

കൊള്ളാം നന്നായി എന്നൊക്കെ പറഞ്ഞു. ഒരുപാട് സന്തോഷമുണ്ട് എന്നൊക്കെ തമാശയ്ക്ക് പറഞ്ഞു. ഒരു കാലത്ത് ആളുകള്‍ക്ക് ഭയങ്കര പ്രചോദകമായ പാട്ടാണല്ലോ അത്. ഇപ്പോ അത് കോമഡി ആയി എന്നൊക്കെ പറഞ്ഞു.

ബേസില്‍ പൊതുവെ കോമഡി ചെയ്ത് അതില്‍ വിജയിച്ചിട്ടുള്ളയാളാണ്. ഈ സിനിമയില്‍ ഫുള്‍ അതൊക്കെ മാറ്റിവച്ച് ലൗഡര്‍ കഥാപാത്രം? അതെങ്ങനെചെയ്തു?

ഈ സിനിമ ഫുള്‍ ലൗഡര്‍ ആണ്. അത് ഒരു നടനെന്ന നിലയില്‍ ഉള്‍ക്കൊണ്ട് ചെയ്യണമല്ലോ. സംവിധായകനില്‍ വിശ്വാസം ഉള്ളതുകൊണ്ട് ഞാന്‍ അത് നന്നായി ചെയ്തുവെന്ന് വിശ്വസിക്കുന്നു. 

 


LATEST VIDEOS

Interviews