നയൻതാര ഇപ്പോൾ 'ഫെമി9' എന്ന പേരിൽ സാനിറ്ററി നാപ്കിനാണ് അവതരിപ്പിച്ചിരിക്കുന്നത്
സൗത്ത് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താര സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം പുതിയ പുതിയ ബിസിനസ്സുകളിലും ശ്രദ്ധചെലുത്തി വരുന്ന ഒരു താരമാണ്. ഈയിടെ '9S' എന്ന പേരിൽ ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങൾ അവതരിപ്പിച്ച നയൻതാര ഇപ്പോൾ 'ഫെമി9' എന്ന പേരിൽ സാനിറ്ററി നാപ്കിനാണ് അവതരിപ്പിച്ചിരിക്കുന്നത്. വിജയദശമി ദിനത്തില്‍ അവതരിപ്പിച്ച ഈ ഉത്പന്നം സംരംഭകയും, ജീവകാരുണ്യ പ്രവർത്തകയുമായ ഡോ.ഗോമതിയുമായി ചേർന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീ ആർത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും, സംരംഭകയുമാണ് ഡോ.ഗോമതി. പുതിയ ഉത്പന്നത്തോടൊപ്പം ഭർത്താവ് വിഘ്നേശ് ശിവനൊപ്പവും, ഡോ.ഗോമതിക്കൊപ്പവും ഉള്ള ചിത്രങ്ങള്‍ നയൻതാര പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ സംരംഭം വിജയിക്കുവാൻ നിറയെ പേർ നയൻതാരക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.