ഈയടുത്ത് റിലീസായ 'ബാഡ്ബോയ്സ്' എന്ന സിനിമയില്‍ നായികയായിരുന്നു അല്ലേ? പേര് സനഫര്‍സാന എന്നാണോ?
അതെ.
ബാഡ്ബോയ്സിന് മുന്‍പും സന അഭിനയിച്ചിട്ടുണ്ടോ?
ഉണ്ട്. ആദ്യ സിനിമ വര്‍ക്കി. അതില്‍ നായികയുടെ സഹോദരിയായി അഭിനയിച്ചു, അതിനുശേഷം 'ആറാട്ടി'ല്‍ അഭിനയിച്ചു. റിയാസ്ഖാന്‍റെ മകളായി 'കുമാരി'യില്‍ അഭിനയിച്ചു. ഐശ്വര്യലക്ഷ്മിയുടെ സഹോദരിയായി. ബാഡ്ബോയ്സില്‍ ശെന്തില്‍കൃഷ്ണയുടെ പെയര്‍ ആയിരുന്നു.
സന എങ്ങനെയാണ് സിനിമാരംഗത്തേയ്ക്ക് വന്നത്?
അച്ഛന്‍റെ ഒരു കൂട്ടുകാരന്‍ എന്‍റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ കണ്ടിട്ട് റഫര്‍ ചെയ്തുകൊണ്ടാണ് തുടക്കം.
കലാജീവിതം തുടക്കം എങ്ങനെ?
പ്രൈമറി സ്ക്കൂള്‍ കാലഘട്ടത്തില്‍ സ്ക്കൂള്‍ ലെവല്‍ കലോത്സവത്തിന് പങ്കെടുത്തുകൊണ്ടായിരുന്നു തുടങ്ങിയത്.
സിനിമ ഒരു സ്വപ്നമായിരുന്നോ?
തീര്‍ച്ചയായും. കുട്ടിക്കാലം മുതലുള്ള ആഗ്രഹവും സ്വപ്നവും തന്നെയാണ് സിനിമ. ഇന്നും ഇപ്പോഴും അതിന്‍റെ ശ്രമങ്ങള്‍ തുടരുന്നു.
ക്ലാസിക്കല്‍ ഡാന്‍സ് എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ പഠിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, പാട്ടുപാടുന്ന കാര്യത്തില്‍ ഞാന്‍ വളരെ വളരെ പുറകിലാണ്.
ഇഷ്ടമുള്ള നടന്‍? ഇഷ്ടമുള്ള നടി?
മമ്മുക്ക, ലാലേട്ടന്‍, ഫഹദ്ഫാസില്‍ എന്നിവരാണ് ഇഷ്ടനടന്മാര്‍. അന്നും ഇന്നും എന്‍റെ ഫേവറിറ്റ് ആക്ട്രസാണ് ഉര്‍വശി ചേച്ചി. ലാലേട്ടന്‍റെ കൂടെ 'ആറാട്ടി'ല്‍ അഭിനയിച്ചു. ഇനി മമ്മുക്കയുടെയും ഉര്‍വശിചേച്ചിയുടെയും കൂടെ ഒരു സീനിലെങ്കിലും അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണ്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് ബാഡ്ബോയ്സില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചത്. ആ സിനിമയുടെ പൂജാച്ചടങ്ങുകഴിഞ്ഞ് അന്ന് രാത്രിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം ചേട്ടന്‍ ഈ സിനിമയ്ക്കുവേണ്ടി എന്നെ വിളിക്കുന്നത്. അടുത്ത ദിവസം ഞാന്‍ ലൊക്കേഷനില്‍ ചെന്നു. സംവിധായകനെ പരിചയപ്പെട്ടു. എന്‍റെ ലുക്ക് ടെസ്റ്റ് എടുത്തു. അത് ഓക്കെയായി വന്നപ്പോള്‍ ഞാനും ബാഡ്ബോയ്സ് സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. നല്ല സെറ്റായിരുന്നു. ക്രൂ മൊത്തം അടിപൊളി. നല്ല ഫണ്‍ ആയിട്ടുതന്നെയാണ് ആ സിനിമ ഷൂട്ട് ചെയ്തത്.
2025 നല്‍കുന്ന പ്രതീക്ഷ എന്താണ്?
പുതുവര്‍ഷത്തിലും നല്ല നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയട്ടെയെന്നാഗ്രഹിക്കുന്നു. എന്‍റെ ആക്ടിംഗ് കരിയര്‍ 2025 ല്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.