Latest

News

'ജനായകൻ' സെൻസർ പ്രശ്നം - വിജയ് മൗനം പാലിക്കാൻ കാരണം?

വിജയിന്റെ അവസാന ചിത്രമായ  'ജനനായകൻ' സെൻസർ പ്രശനം കാരണമായി മുടങ്ങി കിടക്കുകയാണല്ലോ? ഈ മാസം 9-ന് റിലീസാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസാകാതെയിരിക്കുന്നതിനാൽ ഇനി എപ്പോൾ റിലീസാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ! 

'ജനനായക'ന്റെ  സെൻസർഷിപ്പുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. സെൻസർ ബോർഡിനെക്കുറിച്ച് പലരും പല  അഭിപ്രായങ്ങൾ  പ്രകടിപ്പിച്ച് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നായകനായ വിജയ്  ഇതുവരെ വായ് തുറന്നിട്ടില്ല. ....

News

ദുൽഖർ സൽമാന്റെ അടുത്ത തമിഴ് ചിത്രം?

 

'വായെ മൂടി പേശവും', 'ഓ കാതൽ കണ്മണി', 'കണ്ണും കണ്ണും കൊള്ളയടിത്താൽ', 'ഹേ സിനാമിക', 'കാന്ത' തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് ശേഷം  മറ്റൊരു തമിഴ് സിനിമയിൽ നായകനായി  അഭിനയിക്കാനിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാള സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാനും താല്പര്യം കാട്ടിവരുന്ന ദുൽഖർ സൽമാൻ അടുത്ത് പ്രശസ്ത സംവിധായകനായ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടരായ കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായകനായി അഭിനയിക്കാനിരിക്കുന്നത്. 

 'സീ സ്റ്റുഡിയോസ്' ആണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും, തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ജി.വി.പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നതെന്നുമുള്ള റിപ്പോർട്ടും ഉണ്ട്. ....

News

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.  രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരെഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയും "വേറെ ഒരു കേസ് " ആണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് ഒരുക്കിയിരിക്കുന്നത്. ....

News

'സൂപ്പർ ഡീലക്സ്' കോംബോ വിജയ്സേതുപതിയും, ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു...

മിഴിൽ  'ആരണ്യകാണ്ഡം',   'സൂപ്പർ ഡീലക്‌സ്' എന്നീ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത ത്യാഗരാജൻ കുമാരരാജ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അടുത്ത  ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരുന്നതായുള്ള റിപ്പോർട്ടുകളുണ്ട്  അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത  'സൂപ്പർ ഡീലക്സ്' ചിത്രത്തിൽ വിജയസേതുപതി, ഫഹദ് ഫാസിൽ, സാമന്ത, രമ്യാകൃഷ്ണൻ, മിഷ്കിൻ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ചിരുന്നു. 

'ആരണ്യകാണ്ഡം' ചിത്രം പോലവേ ഈ ചിത്രവും ജന ശ്രദ്ധയാകർഷിച്ചിരുന്നു. ത്യാഗരാജൻ കുമാരരാജാ അടുത്ത് ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും, അടുത്ത മാസം (ഫിബ്രവരി) ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. ....

News

1000 കോടി... ഭാഗ്യ നായകിയായ സാറാ...

 

നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം തന്നെ 1000 കോടി കളക്ഷന്‍ നേടിയ ഭാഗ്യ നായികയായിരിക്കുകയാണ് സാറ അര്‍ജുന്‍.  ആദിത്യ ധര്‍ സംവിധാനം ചെയ്ത് ഈ മാസം 5 ന് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗ് നായകനായ ഹിന്ദി ചിത്രം 'ധുരന്തര്‍' 1000 കോടി കളക്ഷന്‍ മറികടന്നു.  ഈ ചിത്രത്തിലെ നായകി കഥാപാത്രം അവതരിപ്പിച്ചത് സാറ യാണ്.

ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍, 40 കാരനായ രണ്‍വീര്‍ സിങ്ങിന് 20 കാരി സാറ അര്‍ജുനാണോ ജോഡിയായി അഭിനയിക്കുന്നത് എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കൗമാര ഘട്ടം പിന്നിട്ടെങ്കിലും സാറയ്ക്ക് 'കുഞ്ഞു' താരമായിരുന്നപ്പോഴുള്ള അതേ ബാലിശമായ മുഖമാണ് ഉള്ളതെന്നതാണ് ഇതിന് കാരണം. ....

News

ധനുഷിന്റെ 2026-ൽ ഒരുങ്ങാനിരിക്കുന്ന മൂന്ന് സിനിമകളുടെ റിപ്പോർട്ട്...

 

മിഴ് സിനിമയിലെ മുൻനിര നടൻമാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് ഈ വർഷം (2025)  മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങി, തെലുങ്കിൽ ഒരുങ്ങിയ  'കുബേര', ഹിന്ദിയിൽ  ഒരുങ്ങിയ  'തേരേ ഇസ്ക് മേ', തമിഴിൽ ഒരുങ്ങിയ  'ഇഡ്‌ലി കടൈ' എന്നിവയാണ് ആ ചിത്രങ്ങൾ. ഇതല്ലാതെ ധനുഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളായ 'നിലവുക്ക് എൻമേൽ എന്നടി കോപം', 'ഇഡ്‌ലി കടൈ' എന്നിവയും പുറത്തിറങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 

നിലവിൽ സൂപ്പർഹിറ്റായ  'പോർതൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന, ഇനിയും പേരിടാത്ത ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ....