സ്വന്തം വീട്ടുജോലിക്കാരുടെ ക്രൂരതക്കിരയായി റാണി പദ്മിനി കൊല ചെയ്യപ്പെട്ടിട്ട് 38 വർഷങ്ങൾ
മലയാളസിനിമ പ്രേക്ഷകലക്ഷങ്ങളെ ലഹരിയിലാക്കി തിയേറ്ററുകളിലേക്ക് ആകർഷിച്ച റാണി പത്മിനി എന്ന തെന്നിന്ത്യൻ നടി വിട പറഞ്ഞിട്ട് 38 വർഷം തികയുന്നു.1964 ൽ ചെന്നൈയിലായിരുന്നു റാണി പത്മിനിയുടെ ജനനം.നിർത്തത്തിലും, വിദ്യാഭ്യാസത്തിനു ശേഷം 16 ആമത്തെ വയസ്സിൽ മോഹൻ സംവിധാനം ചെയ്ത കഥയറിയാതെ എന്ന ചിത്രമായിരുന്നു അവരുടെ ആദ്യ മലയാള ചിത്രം. തുടർന്ന് സംഘർഷം, തുഷാരം, തേനും വയമ്പും,ഹിമവാഹിനി, പറങ്കിമല, ഇടനിലങ്ങൾ, അക്കച്ചീടെ കുഞ്ഞു വാവ, കുയിലിനെ തേടി, ഭീമൻ, മരുപ്പച്ച, ശരം,താറാവ്, ആശ, അനുരാഗക്കോടതി, ആക്രോശം, ഇടിയും മിന്നലും, കിളിക്കൊഞ്ചൽ, വിധിച്ചതും കൊതിച്ചതും, ലൂർദ് മാതാവ്, അതിരാത്രം, കടമറ്റത്തച്ചൻ, കൃഷ്ണ ഗുരുവായൂരപ്പ, അക്കരെ, ജീവന്റെ ജീവൻ, തുടങ്ങി 55 ഓളം മലയാളചിത്രങ്ങളിലും,10 തമിഴ് ചിത്രങ്ങളിലും, ഹിന്ദി, കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിലും ഈ സൗന്ദര്യറാണി അഭിനയിച്ചു. ....