അഭിനയ യാത്രയില്‍ ഇന്ദ്രന്‍സിന്‍റെ 40 വര്‍ഷം...?
മമ്മൂട്ടി ഇന്ദ്രന്‍സിനെക്കുറിച്ച് 29 വര്‍ഷം മുന്‍പ് ഇങ്ങനെ പറഞ്ഞു. 'മലയാള സിനിമയിലെ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ ഇന്ദ്രന്‍സായിരിക്കും.' ഹാസ്യനടനായിരുന്ന ഇന്ദ്രന്‍സിനെക്കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം പോലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഇന്ദ്രന്‍സ് മലയാളികളുടെ പ്രിയതാരമായി വളരുകയായിരുന്നു.
വര്‍ണ്ണമഴ പെയ്തിറങ്ങുന്ന സിനിമയില്‍ താരപ്രൗഢിയില്‍ അഭിരമിക്കാതെ ലാളിത്യത്തിന്‍റെ പ്രതിരൂപമായ ഇന്ദ്രന്‍സ് ക്യാമറയുടെ മുന്നിലെത്തിയിട്ട് നാല്‍പ്പത് വര്‍ഷം പിന്നിടുന്നു.
40 വര്‍ഷത്തിനിടയില്‍ 650 ലധികം സിനിമകളിലാണ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ഇന്ദ്രന്‍സ് ജീവന്‍ നല്‍കിയത്. ....