രജിനികാന്തിനൊപ്പം 'ജയിലർ' രണ്ടാം ഭാഗത്തിൽ ഈ പ്രമുഖ നടിയും
തമിഴിൽ നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി അഭിനയിച്ചു പുറത്തുവന്ന 'ജയിലർ' വമ്പൻ വിജയമായതിനെ തുടർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച 'ജയിലർ' ചിത്രത്തിൽ രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായകൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ വീഡിയോ രൂപത്തിൽ പുറത്തുവരികയും, അത് വൈറലായിക്കൊണ്ടിരിക്കുകയുമാണ്. ....