Exclusive

News

ആരോപണശരങ്ങളേറ്റ സിനിമകള്‍

ഒരമ്മയുടെ ഉദരത്തില്‍ ഒരു കുഞ്ഞുജനിക്കുന്നത് പോലെതന്നെയാണ് ഒരു സിനിമയുടെയും ഉല്‍ഭവം.  ഗര്‍ഭിണിയാണെന്ന്  അറിഞ്ഞത് മുതല്‍ നൊന്തു പ്രസവിക്കുന്നത് വരെയുള്ള കാലയളവില്‍ അനുഭവിക്കുന്ന മാനസികമായും ശാരീരികമായുമുള്ള വേദനകളും സങ്കോചങ്ങളുമൊക്കെ ഒരു സംവിധായകനും ആ സിനിമയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരും അനുഭവിക്കും.

റിലീസ് തീയതിയാണ് ഒരു കുഞ്ഞുപിറക്കുന്നത് പോലെ ആ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. പ്രീപ്രൊഡക്ഷനിലും പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും ഉടനീളം നില്‍ക്കുന്ന ഈ കാലയളവില്‍ വിവാദങ്ങളും സിനിമകളെ ചുറ്റിപ്പറ്റി പുറത്തുവരാം. ....

News

പ്രേംനസീറും ഹ്യുണ്ടായി കമ്പനിയും തമ്മിൽ ?

എര്‍ടിഗയുടെ സെക്കന്റ് റോയിൽ ക്യാപ്റ്റൻ സീറ്റ് മാത്രം ഉൾപ്പെടുത്തി ഫ്രണ്ട് ലൈറ്റും ഗ്രില്ലും പിൻഭാഗത്തെ ചില എലമെന്റ്സും മാറ്റി എക്സ്.എൽ. സിക്സ് എന്ന് പേരിട്ട് വിറ്റ മാരുതിക്ക് മുന്നിൽ ഹ്യുണ്ടായി ഒന്നുമല്ലെന്നാണ് അക്കൂട്ടര്‍ പറയുന്നത്

തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറും കൊറിയൻ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി കമ്പനിയും തമ്മില്‍ എന്താ ബന്ധം? ഒറ്റനോട്ടത്തിൽ അലുവയും മത്തിക്കറിയും പോലെ രണ്ടും രണ്ട് ധ്രുവങ്ങളിൽപ്പെടുന്ന സംഗതികളാണെങ്കിലും ന്യൂജെൻ വാഹനടെക്കികൾക്ക് അങ്ങിനെ തറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. വേഷപ്രച്ഛന്നനാകാൻ കവിളിൽ ഉണക്കമുന്തിരി ഒട്ടിച്ചുവരുന്ന പ്രേംനസീറിന്റെ മുഖമാണ് അവര്‍ ഹ്യൂണ്ടായി കമ്പനിയുടെ കരവിരുതിനോട് ഉപമിക്കുന്നത്. ....

News

വിദേശത്തിൽ നടൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ജോളിയായി ചുറ്റിവരുന്ന സാമന്ത!

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ സാമന്ത തെലുങ്ക് സിനിമാ നടൻ നാഗ ചൈതന്യയെ പ്രണയിച്ചു വിവാഹം ചെയ്യുകയും, പിന്നീട് വിവാഹ മോചനം നേടുകയും ചെയ്ത താരമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. വിവാഹ മോചനത്തിന് ശേഷം മയോസിറ്റിസ് എന്ന് പറയപ്പെടുന്ന രോഗം ബാധിച്ചു സാമന്ത 6 മാസ കാലത്തോളം ചികിത്സ നടത്തി, പിന്നെ  എങ്ങനെയൊക്കെയോ ആ പ്രശ്‌നത്തിൽ നിന്ന് കര കയറിയാണ് വീണ്ടും സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.  
   അങ്ങിനെ സാമന്തയുടെ അഭിനയത്തിൽ ഈയിടെ പുറത്തു വന്ന ചിത്രങ്ങളാണ് 'യശോദ'യും  'ശാകുന്തള'വും. ....

News

'കിർക്കൻ' നാല് ഭാഷകളിലായി ഒരുങ്ങുന്നു

സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'

നാല് ഭാഷകളിലായിട്ടാണ്  ചിത്രം ഒരുങ്ങുന്നത്

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്  'കിർക്കൻ'. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം
ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. ....

News

സഹനടൻ എന്ന നിലയിൽ എന്നും അംഗീകാരം നാന നൽകിയിട്ടുണ്ട് വി.കെ. ശ്രീരാമൻ

ഞാൻ സിനിമയിൽ സജീവമായിട്ടുള്ള കാലത്ത് നാനയുടെ വരവ് കാത്തിരിക്കാറുണ്ട്. 

സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ളതും താരാരാധകരും സിനിമാരംഗത്തേക്ക് കടന്നുവരുന്ന നായികാനായകന്മാർക്കുമൊക്കെ വാർത്തകളറിയാൻ 'നാന' സിനിമാവാരിക ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

വർണ്ണച്ചിത്രങ്ങളിൽ വരുന്ന സിനിമാതാരങ്ങളുടെ ഫോട്ടോയും മറ്റുമായി ഈ മേഖലയിലെ ജനപ്രിയ മാസികയായി നിലനിൽക്കാൻ നാനയ്ക്ക് കഴിഞ്ഞു.

ഞാൻ സിനിമയിൽ സജീവമായിട്ടുള്ള കാലത്ത് നാനയുടെ വരവ് കാത്തിരിക്കാറുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഒരു കാർട്ടൂൺ നാനയിൽ പ്രസിദ്ധീകരിച്ചിരുന്നതൊഴിച്ചാൽ വ്യക്തിപരമായി നാനയുമായി ഇടപെടലൊന്നുമുണ്ടായിട്ടില്ല. ....