തലക്കെട്ട് വായിക്കുമ്പോൾ തോന്നാവുന്ന കാര്യങ്ങളാണ് നടി ഷീല രാഷ്ട്രീയ ത്തിലേക്ക് വരുന്നുന്നുവോ... അല്ലെങ്കിൽ ഇനി വരുന്ന ഇലക്ഷന് മത്സരിക്കുന്നു ണ്ടാകുമോ.... എന്നെല്ലാം..
അതല്ലെങ്കിൽ പിന്നെ കേരള മുഖ്യമന്ത്രി യെയും സ്‌പീക്കറെയും ഒക്കെ കാണാൻ ഷീല എന്തിന് നിയമസഭയിൽ പോയി...?ഇങ്ങിനെ ഒരു ചോദ്യം ന്യായം തന്നെ.
എന്നാൽ ഇതൊന്നിനുമായിരുന്നില്ല ഷീല മുഖ്യമന്ത്രിയെകണ്ടത്.കുറെ നാളായി ഷീല യുടെ മനസ്സിൽ ഉണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു നിയമ സഭ നേരിൽ ഒന്ന് കാണുക.
ടെലിവിഷനിലൂടെയൊക്കെ പല തവണ കണ്ടിട്ടുണ്ടെങ്കിലും നേർക്കാഴ്ച എന്നത് ഒരു നല്ല അനുഭവം ആയിരിക്കുമല്ലോ...ഇനി തിരുവനന്തപുരത്തിന് പോകുമ്പോൾ അതൊന്ന് സാധിക്കണമെന്ന് തീരുമാനിച്ചിരുന്നു.ഇക്കഴിഞ്ഞ 19 ന് അമൃത ടി. വി. യുടെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ ഷീല തിരുവനന്തപുരത്ത് വന്നിരുന്നു.
പിറ്റേന്ന് രാവിലേ പത്തര മണിയോടെ ഷീല നിയമ സഭാ മന്ദിരത്തിലെത്തി.അകത്തു കയറുവാൻ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്ന ഷീല ബഹു. മുഖ്യമന്ത്രി യെയും സ്പീക്കറെയും കണ്ടിട്ട് നിയമസഭ നടക്കുന്നതും കണ്ടു.അന്ന് പ്രതിപക്ഷ ത്തിന്റെ ബഹളവും ഒക്കെ നേരിൽ കാണാൻ കഴിഞ്ഞു വെന്ന് ഷീല "നാന"യോട് പറഞ്ഞു.എന്തായാലും ഇതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു വെന്ന് ഷീല കൂട്ടി ചേർത്തു.
ജി. കൃഷ്ണൻ