രാഷ്‌മികാ മന്താനക്ക് പകരം വിക്രമിന്റെ നായികയാകുന്ന മാളവികാ മോഹനൻ!
പാ രഞ്‍ജിത്തും വിക്രവും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ ചിത്രീകരണം ആരംഭിച്ചു. മാളവിക മോഹനൻ ആണ് ചിത്രത്തില്‍ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയെ ആയിരുന്നു നേരത്തെ നായികയായി പരിഗണിച്ചത്.
രശ്‍മിക മന്ദാനയുടെ ഡേറ്റ് ക്ലാഷ് മൂലമാണ് മാളവിക മോഹനന് അവസരം ലഭിച്ചത്. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. സെല്‍വ ആര്‍ കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.