NEWS

Nayanthara

News

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. കരിയറിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന നടി, ആറ്റ്ലി - ഷാരൂഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ജവാനി'ലൂടെയാണ് ബോളിവുഡിൽ ചുവടുവേക്കാൻ തയാറെടുക്കുന്നത്. ഈ വർഷം തന്നെ ചിത്രത്തിന് റിലീസ് ഉണ്ടാകും.

ഇപ്പോഴിതാ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം വെളിപ്പെടുത്തുകയാണ് നയൻതാര. ഹിന്ദിയിൽ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നയൻസ് പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'കണക്റ്റി'ന്റെ പ്രചരണ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

"നേരത്തെയുള്ള സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാൽ ഇന്ന് അത് മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം," നയൻതാര പറഞ്ഞു. ഒരു നല്ല സിനിമ കണ്ടാൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകർ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കിൽ അംഗീകരിക്കും. മാന്യമായ സിനിമ ചെയ്യണമെന്ന ഉത്തരവാദിത്വ ബോധമുണ്ടെന്നും നയൻതാര പറഞ്ഞു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ നടി അഭിനയിച്ചിട്ടുള്ളത്. നടിയുടെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ 'കണക്റ്റ്' ഹിന്ദിയിൽ റിലീസിന് ഒരുങ്ങുകയാണ്.


LATEST VIDEOS

Exclusive