ദേശീയ-സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രസംയോജകനായ ബി. അജിത്കുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈട.’ മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍നിഗം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിമിഷ സജയനാണ് നായിക.
ഈട. വടക്കന്‍ കേരളത്തില്‍ ഇവിടെ വാക്കിന് ഈട എന്നാണ് പറയുന്നത്. ഇവിടെ നടന്ന ഒരു പ്രണയകഥയുടെ ഹൃദ്യമായ ദൃശ്യാവിഷ്ക്കാരമാണ് ഈട.
അലന്‍സിയര്‍, പി. ബാലചന്ദ്രന്, സുജിത് ശങ്കര്‍, സുധികോപ്പ, മണികണ്ഠന് ആചാരി, രാജേഷ് ശര്‍മ്മ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന് കാരന്തൂര്‍, അബു വളയംകുളം, സുരഭി ലക്ഷ്മി, സുനിത തുടങ്ങിയവരാണ് ഈടയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡെല്‍റ്റ സ്റ്റുഡിയോയ്ക്കുവേണ്ടി കളക്ടീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി അവതരിപ്പിക്കുന്ന ഈട നിര്‍മ്മിക്കുന്നത് ശര്‍മ്മിള രാജയാണ്. പപ്പുവാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എല്‍.ജെ ഫിലിംസാണ് ഈട തിയേറ്ററിലെത്തിച്ചിരിക്കുന്നത്.
No comments Yet
ഹ്യൂമറിന് പ്രാധാന്യം നല്കി നവാഗതനായ ദിലീപ്മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആന അലറലോടലറല്‍'. ... more
മാദ്ധ്യമപ്രവര്ത്തകന് കൂടിയായ പ്രദീപ് എം. നായര്‍ തിരക്കഥ രചിച്ച് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ... more
രാജാധിരാജക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മാസ് ചിത്രം 'മാസ്റ്റര്‍പീസ്' തിയേറ്ററ... more
ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി എന്ന ചിത്രത്തിനുശേഷം അനില്‍ രാധാകൃഷ്ണന് മേനോന് കഥയെഴുതി സംവി... more