Videos

by
എസ്.പി. ബിയുടെ മനസ്സുലച്ച വിദ്യാസാഗറിന്‍റെ സംഗീതം

തമിഴ് സിനിമയ്ക്കുവേണ്ടി എസ്. പി. ബാലസുബ്രഹ്മണ്യം ഏറ്റവും കൂടുതല്‍ പാടിയിരിക്കുന്നത് ഇളയരാജയുടെ സംഗീതത്തിലാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളായതുകൊണ്ടുതന്നെ പൊതുവേദികളില്‍വെച്ചുപോലും പരസ്പരം എടാ എന്നൊക്കെയാണ് വിളിക്കുന്നത്. സ്വാഭാവികമായും എസ്.പി.ബിക്ക് രാജയുടെ പാട്ടുകളോട് ഏറെ പ്രിയമാണുതാനും.
എങ്കിലും പല വേദികളിലും വെച്ച് രാജയുടെ പാട്ടുപോലെയോ അതിലുപരിയോ തന്നെ സ്വാധീനിച്ചിട്ടുള്ള ഒരു ഗാനം സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഒരുക്കിയിട്ടുള്ള മലരേ മൗനമാ.. എന്നു തുടങ്ങുന്ന പാട്ടാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
അര്‍ജ്ജുനും രഞ്ജിതയും അഭിനയിച്ച ഈ ഗാനം ശെല്‍വ സംവിധാനം ചെയ്ത് കര്‍ണ്ണ എന്ന തമിഴ്ചിത്രത്തിലാണ്. വര്‍ഷം 22 കഴിയുമ്പോഴും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഈ ഗാനം ഇഷ്ടപ്പെടുന്നു.

No comments Yet

COLLECTIONS