Videos

by സ്വന്തം ലേഖകൻ
'പ്രേമസൂത്രം' ; ടീസര്‍ പുറത്തിറങ്ങി

പ്രേമസൂത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറുമ്ബുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജോമോള്‍ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമലം ഫിലിംസിന്റെ ബാനറില്‍ ടി .ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ധര്‍മജന്‍, സുധീര്‍കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി , ശശാങ്കന്‍,വിജിലേഷ്, മുസ്തഫ,സുമേഷ് വെട്ടുകിളി പ്രകാശ്,ബിറ്റോഡേവിസ്, കുഞ്ഞൂട്ടി,ചേതന്‍, അനുമോള്‍,അഞ്ജലി ഉപാസന,മഞ്ചു മറിമായം, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

No comments Yet

COLLECTIONS