Videos

by സ്വന്തം ലേഖകൻ
അരവിന്ദന്‍റെ അതിഥികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്‍റെ
അതിഥികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  നിഖില വിമലാണ് നായിക. ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പതിയാറ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന അരവിന്ദന്‍റെ അതിഥികളില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

No comments Yet

COLLECTIONS