Videos

by സ്വന്തം ലേഖകൻ
കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യമും ഒരുമിച്ചാലപിച്ച അയ്യാസാമി എന്ന ഗാനം കാണാം

നീണ്ട 27 വർഷങ്ങൾക്ക് ശേഷം കെ ജെ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യമും ഒരുമിച്ചു ആലപിച്ചിരിക്കുന്നു. “അയ്യാ സാമി” എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലേതാണ്. മലയാളത്തിൽ കിണർ’ എന്നും തമിഴിൽ ‘കേണി’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി കെയും പളനി ഭാരതിയും ചേർന്നാണ്.  

എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ‘കിണർ’ / ‘കേണി’ ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയമാണ് അവതരിപ്പിക്കുന്നത്. കേരളം – തമിഴ് നാട് അതിര്‍ത്തിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജയപ്രദരേവതിപശുപതിപാർത്ഥിപൻഅർച്ചനനാസ്സർപാർവതി നമ്പ്യാർഇന്ദ്രൻസ്രഞ്ജി പണിക്കർജോയ് മാത്യുഅനു ഹസൻ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. 

No comments Yet

COLLECTIONS