Videos

by
യേശുദാസിന്‍റെ സ്വരമാധുരിയില്‍ മോഹന്‍ലാല്‍ വീണ്ടും

യേശുദാസിന്‍റെ അനേകം ഹിറ്റ് ഗാനങ്ങളില്‍ പാടി അഭിനയിക്കാനുള്ള ഭാഗ്യം മോഹന്‍ ലാലിന് ലഭിച്ചിട്ടുണ്ട്. അതുപോലൊരു മനോഹരസുന്ദരഗാനം വില്ലനിലുമുണ്ട്.
ഹരിനാരായണന്‍ എഴുതി ഫോര്‍ മ്യൂസിക് സംഗീതം നല്‍കിയ ആ ഗാനം യേശുദാസ് തന്നെ പാടണമെന്നുള്ളത് ഉണ്ണികൃഷ്ണന്‍റെ നിര്‍ബന്ധമായിരുന്നു. മാടമ്പിയിലെ ‘അമ്മ മഴക്കാര്‍…’ അദ്ദേഹത്തിന്‍റെ മനസ്സില്‍ തീര്‍ത്ത വികാരമായിരുന്നിരിക്കണം അത്.
ഈ ഗാനവുമായി ദാസേട്ടനെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിനെ തേടി പത്മവിഭൂഷണ്‍ ബഹുമതി എത്തിയ സന്തോഷനിമിഷങ്ങളായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.
‘അതുകൊണ്ടുകൂടിയാകാം ദാസേട്ടന്‍ പതിമൂന്ന് മിനിട്ടുകൊണ്ടാണ് ഈ പാട്ട് തീര്‍ത്തുതന്നത്.’
മഞ്ജുവാര്യരും മോഹന്‍ലാലും ആതിരപട്ടേലുമാണ് ഈ ഗാനരംഗത്ത്.

No comments Yet

COLLECTIONS