Videos

by സ്വന്തം ലേഖകൻ
38 വര്‍ഷങ്ങള്‍ക്കുശേഷവും ഈ അയല സൂപ്പര്‍ഹിറ്റ്

നാല് ദശാബ്ദക്കാലമാകാന്‍ പോകുന്നു; കൃത്യമായി പറഞ്ഞാല്‍ 1979 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ റിലീസ് ചെയ്തതാണ് വേനലില്‍ ഒരു മഴ എന്ന ചലച്ചിത്രം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും അയല പൊരിച്ചതുണ്ട് എന്ന ഗാനം ഇന്നും മലയാളികള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. നാടന്‍ പാട്ടിന്‍റെ കാവ്യഗുണവും താളവും സമന്വയിക്കുന്ന പാട്ട് എക്കാത്തെയും ഹിറ്റാകുന്നത് അതുകൊണ്ടുതന്നെ. എല്‍.ആര്‍. ഈശ്വരിയായിരുന്നു ഗായിക.

ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് മെല്ലിശൈ മന്നന്‍ എം.എസ്. വിശ്വനാഥനായിരുന്നു സംഗീതം നിര്‍വ്വഹിച്ചത്. അക്കാലത്തെ ഹിറ്റ് ജോഡികളായ മധു, ശ്രീവിദ്യ എന്നിവരായിരുന്നു നായികാനായകന്മാര്‍. ഒപ്പം യുവാക്കളുടെ ഹരമായിരുന്ന ജയനും.
ശാസ്താ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എസ്. കുമാര്‍ നിര്‍മ്മിച്ച് ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്ത ചിത്രം പാട്ടുപോലെതന്നെ വന്‍ ഹിറ്റുമായിരുന്നു.

No comments Yet

COLLECTIONS