Videos

by സ്വന്തം ലേഖകൻ
ഒരു അഡാറ് ലവ്ന്‍റെ ആദ്യ ഗാനം തരംഗമായി ഒന്നാം സ്ഥാനത്ത്

പി എം എ ജബ്ബാർ രചിച്ച “മാണിക്യ മലരായ പൂവി” എന്ന ഈ മാപ്പിള പാട്ടിന്റെ  യഥാർത്ഥ സംഗീത സംവിധായകൻ തലശ്ശേരി കെ റഫീഖ് ആണ്. ഷാൻ റഹ്‌മാൻ മനോഹരമായി  ഈ ഗാനത്തിന്  പുതിയൊരു ഭാവം നൽകി പുനരവതരിപ്പിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

​ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്.  ഔസേപ്പച്ചൻ മൂവി ഹൌസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

No comments Yet

COLLECTIONS