Videos

by സ്വന്തം ലേഖകൻ
വിജയ് യേശുദാസിന്‍റെ അടിപൊളി ഡാന്‍സ്

തമിഴകത്തെ താരം ധനുഷിന്‍റെ അടുത്ത സുഹൃത്താണ് ഗായകന്‍ വിജയ് യേശുദാസ്. അതുകൊണ്ടുതന്നെ ധനുഷ് താന്‍ അഭിനയിച്ച ചിത്രമായ മാരിയില്‍ വിജയ്ക്ക് പ്രതിനായകന്‍റെ വേഷം നല്‍കിയത്. വിജയ് യേശുദാസ് നന്നായി അഭിനയിച്ച മാരി പക്ഷേ വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.
ഇപ്പോഴിതാ ‘പടൈവീരന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയ് എത്തുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷ ഉണര്‍ത്തുന്നു. ചിത്രത്തില്‍ ധനുഷ് പാടിയ ‘ലോക്കല്‍ ശരക്കാ ഫോറിന്‍ ശരക്കാ’ എന്ന മേക്കിംഗ് വീഡിയോയില്‍ ഡാന്‍സ് ചെയ്തിരിക്കുന്നത് വിജയ് യേശുദാസാണ്. ഒപ്പം സംവിധായകന്‍ ഭാരതിരാജയും. അതുകൊണ്ടുതന്നെ ചിത്രം ഏറെ പ്രതീക്ഷ ഉളവാക്കുന്നു. ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക്രാജയാണ്.

No comments Yet

COLLECTIONS