Videos

by സ്വന്തം ലേഖകൻ
റൊമാന്‍റിക്ക് മ്യൂസിക് വീഡിയോ 'മൗനം സൊല്ലും വാർത്തൈകൾ'
ഏവരും ഇഷ്ടപ്പെട്ട തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ ‘മൗനം സൊല്ലും വാർത്തൈകൾ’ യൂട്യൂബിൽ ഒരു കോടി വ്യൂസ്കടന്നു. ഒരു ആൽബം പാട്ടിനു കിട്ടുന്ന അപൂർവ ബഹുമതിയാണിത്. കഴിഞ്ഞ വർഷം ഫെബ്രുവരി 9നാണ് മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ വീഡിയോ റിലീസ് ചെയ്തത്. വീഡിയോയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അവാർഡ് ജേതാവായ ഫിലിം മേക്കർ രാഹുൽ റിജി നായരാണ്. ജയകുമാർ എൻരചിച്ച വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയത്. 
 
അമൃത ജയകുമാറും നിതിൻ രാജും വളരെ മനോഹരമായി ആലപിച്ച ഗാനം പെട്ടെന്ന് തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി. വിനീത കോശിയുടെയും അഭിമന്യു രാമാനന്ദന്റെയും ഹൃദ്യമായ അഭിനയം വീഡിയോയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിർവഹിച്ചത്. ഗാനരചയിതാവ് ഒഴികെ ‘മൗനം സൊല്ലും വാർത്തൈകൾ’ മ്യൂസിക് വീഡിയോക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളായിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റൂഡിയോസാണ് വീഡിയോ നിർമിച്ചത്. 
 
‘മൗനം സൊല്ലും വാർത്തൈകൾ’ അണിയറ പ്രവർത്തകർ ഇത് വരെ നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും  നന്ദി അറിയിക്കുന്ന വീഡിയോകാണാം.

No comments Yet

COLLECTIONS