Videos

by സ്വന്തം ലേഖകൻ
എൽ.കെ.ജി'യിലെ ഗാനം

ഫഹദ് ഫാസിലിന്റെ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍  പ്രണയകഥയെ തമിഴിലേക്ക് പകര്‍ന്നാടി ആര്‍.ജെ ബാലാജി. തമിഴിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എൽ.കെ.ജിയിലെ ഗാനത്തിലൂടെയാണ് നടനായ ആര്‍.ജെ ബാലാജി ഫഹദിന്റെ രംഗങ്ങള്‍ക്ക് തമിഴിലേക്ക് ദൃശ്യഭാഷ നല്‍കിയത്. ഫഹദിന്റെ ഇന്ത്യന്‍ പ്രണയകഥയിലെ പല രംഗങ്ങളും എല്‍.കെ.ജി സിനിമക്ക് പ്രചോദനമായിട്ടുണ്ടെന്ന് നായകനായ ആര്‍.ജെ ബാലാജി തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. ഗാനവും സിനിമയും അതെ സമയം തമിഴ്നാട്ടില്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആർ.ജെ ബാലാജി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ. ആർ പ്രഭുവാണ്‌. പ്രിയ ആന്ദാണ് ചിത്രത്തിലെ നായിക.

No comments Yet

COLLECTIONS