Videos

by സ്വന്തം ലേഖകൻ
സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ സുബിന്‍ ചെറിയാന്‍റെ പ്രീവെഡ്ഡിംഗ് വീഡിയോ

കല്യാണച്ചെക്കന്‍ സുബിന്‍ പോലും വിചാരിച്ചുകാണില്ല, തന്‍റെയും പ്രതിശ്രുത വധു ശ്യാമിലിയുടെയും പ്രീവെഡ്ഡിംഗ് വീഡിയോ ഇത്രയും വൈറലാകുമെന്ന്. ഇടുക്കി ജില്ലയിലെ കുമളി നിവാസിയായ തകിടിപ്പുറം ചെറിയാന്‍റെയും സെലീനയുടെയും മകനായ സുബിന്‍ ബാംഗ്ലൂരില്‍ ഏറനോട്ടിക്കല്‍ എഞ്ചിനീയറാണ്. ശ്യാമിലിയാകട്ടെ ഇന്‍ഫോപാര്‍ക്കിലെ കോണ്‍ഡ്യുന്‍റ് എന്ന സ്ഥാപനത്തില്‍ ബിസിനസ്സ് അസോസിയേറ്റീവാണ്.
2016 ഒക്ടോബറിലായിരുന്നു സുബിന്‍റെ പെണ്ണുകാണല്‍ ചടങ്ങ്. വിവാഹമുറപ്പിച്ച് ഒരാഴ്ചയ്ക്കകം സുബിന്‍ യു.കെയിലേയ്ക്കും പോയി. പിന്നീടങ്ങോട്ട് ഫോണ്‍വിളികളും വാട്സ്ആപ് മാത്രമായിരുന്നു സരണം. പുതുവത്സരദിനത്തില്‍ കുമളി സെന്‍റ് തോമസ് ചര്‍ച്ചില്‍വച്ചാണ് വിവാഹം.

വിദ്യാഭ്യാസകാലത്തുതന്നെ ചെറുകവിതകള്‍ എഴുതുകയും അവ സ്വയം ട്യൂണ്‍ചെയ്ത് പാടുകയും ചെയ്യുമായിരുന്നു. വിഷ്വല്‍സ് പോലും സുബിന്‍ മനസ്സില്‍ കാണുമായിരുന്നു. പല പല സാഹചര്യങ്ങളാലും ഒരു ആല്‍ബംപോലും ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. മനസ്സിലെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു. എന്നാല്‍ ശ്യാമിലിയെ കണ്ടതുമുതല്‍ ആല്‍ബത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ചുള്ള ആലോചനകളായി. തന്‍റെ പ്രീവെഡ്ഡിംഗ് ആല്‍ബം ഒന്ന് ചെയ്താലോ എന്ന ആശയം വന്നു. ഈ വിഷയം ആദ്യം പങ്കുവച്ചത് ശ്യാമിലിയോടുതന്നെ. എന്നാല്‍ ഇങ്ങനെയൊരു ഉദ്യമത്തിന് താനില്ലെന്നായിരുന്നു ശ്യാമിലിയുടെ നിലപാട്. കൂട്ടുകാരും മറ്റും കളിയാക്കില്ലേ എന്നായിരുന്നി ഇതിന് കാരണം. പക്ഷേ സുബിന്‍റെ നിര്‍ബ്ബന്ധത്തിനുമുന്നില്‍ ശ്യാമിലി സമ്മതം മൂളി.
സുബിന്‍തന്നെ എഴുതി സംഗീതം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിധു വിന്‍സെന്‍റും മഹാദേവനും ചേര്‍ന്നാണ്. അടുത്ത സുഹൃത്തായ രാഹുല്‍ ബി. അശോകിന്‍റേതാണ് ഓര്‍ക്കസ്ട്രയും റിക്കോര്‍ഡിംഗും. ഛായാഗ്രഹണം നിര്‍വ്വഹിച്ചതാകട്ടെ കട്ടപ്പന ഡ്രീം സ്റ്റുഡിയോയും. ഇത്തരത്തില്‍ ഒരുപാട് ആല്‍ബങ്ങള്‍ വൈറലായിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ ഒന്നാണ് സുബിന്‍-ശ്യാമിലി പ്രീവെഡ്ഡിംഗ് ആല്‍ബം. തന്‍റെ രണ്ടാമത്തെ ആല്‍ബം തീര്‍ച്ചയായും സ്വന്തം പോസ്റ്റ് വെഡ്ഡിംഗ് വീഡിയോയാണെന്നും ഒപ്പം ഇതിനൊക്കെ പ്രചോദനം നല്‍കിയത് തന്‍റെ സഹോദരിമാരായ ഡോ. ആശാ ചെറിയാനും അനുഷാ ചെറിയാനുമാണെന്ന് സുബിന്‍.

 

No comments Yet

COLLECTIONS