Videos

by സ്വന്തം ലേഖകൻ
തൊബാമയിലെ 'പായുന്നേ മേലെ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം നിര്‍വ്വഹിച്ച് തെക്കേപ്പാട്ട് ഫിലിംസിന്‍റെയും റാഡിക്കൽ സിനിമാസിന്‍റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നു നിർമിക്കുന്ന തൊബാമയിലെ ‘പായുന്നേ മേലെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. സബരീസിന്‍റെ വരികള്‍ക്ക് രാജേശ് മുരുകേശന്‍ സംഗീതം നല്‍കിയിരിക്കുന്നു. ബെന്നി ദയാല്‍, അമല്‍ ആന്‍റണി, രശ്മി സതീശന്‍, രാജേഷ് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്‌, നിസ്താർ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേർന്നാണ്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഷിനോസ് റഹ്മാൻ, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടർ) ചേർന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.

 

No comments Yet

COLLECTIONS