തെലുങ്കിനോട് പ്രണയം
ഭാഷ അറിയാതെ..ആ നാട്ടുകാരെ അറിയാതെ തെലുങ്ക് സിനിമാ മേഖലയുടെ ഭാഗമായപ്പോൾ ആദ്യം ഉളളിൽ ടെൻഷനും ആശങ്കയുമായിരുന്നു. ഇംഗ്ലീഷ് ഭാഷപോലും വേണ്ടരീതിയിൽ ഉപയോഗിക്കാൻ അറിയില്ല. പക്ഷേ സിനിമയ്ക്ക് ഒരു ഭാഷയെ ഉളളൂവെന്നതായിരുന്നു എന്റെ ധൈര്യം. ഇപ്പോൾ ഞാൻ ചെയ്തതിൽ തെലുങ്ക് സിനിമകളാണ് കൂടുതലും. തെലുങ്ക് സിനിമകളോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ സ്‌പേസ് കിട്ടിയ ഇൻഡസ്ട്രിയും തെലുങ്കാണ്. ഒരു തുടക്കക്കാരി എന്ന നിലയിൽ നമുക്ക് അവർ തരുന്ന പരിഗണനയും സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്ത സങ്കീർത്തന വിപിനെ മലയാളികൾ കണ്ടത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഹിഗ്വിറ്റ എന്ന ചിത്രത്തിലൂടെയാണ്. മലയാളികൾക്ക് കൂടുതൽ സുപരിചിതയാവണമെങ്കിൽ മലയാളസിനിമകളിൽ അഭിനയിക്കണമെന്ന് പറഞ്ഞു സങ്കീർത്തന. .