Wednesday, 13 May 2026 | 02:01 PM

Latest

ലോഗേഷ് കനകരാജിന്റെ 'കൈതി' രണ്ടാം ഭാഗത്തിൽ 'വിക്രം' സിനിമയിലെ 3 കഥാപാത്രങ്ങളും...

05 May 2026 12:30 PM
ലോഗേഷ് കനകരാജിന്റെ 'കൈതി' രണ്ടാം ഭാഗത്തിൽ 'വിക്രം' സിനിമയിലെ 3 കഥാപാത്രങ്ങളും...

ജനികാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രമാണ് ലോഗേഷ് കനകരാജ് ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം സത്യരാജ്, ഉപേന്ദ്ര, നാഗാർജുന, ശ്രുതിഹാസൻ, സൗബിൻ സാഹിർ തുടങ്ങി നിരവധി മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാനും ഒരു പ്രത്യേക വേഷം ചെയ്യുന്നുണ്ടെന്നുള്ള വിവരം മുൻപ് നൽകിയിരുന്നു.

അനിരുദ്ധ് സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി, ഇപ്പോൾ അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 14-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം ലോഗേഷ് കനകരാജ് കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ കാർത്തി അവതരിപ്പിച്ച ഡില്ലി എന്ന കഥാപാത്രത്തെ പ്രധാനമാക്കി എടുക്കാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ലോഗേഷ് കനകരാജ് തന്നെ സംവിധാനം ചെയ്ത 'വിക്രം' എന്ന ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെ സംയോജിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടത്രെ!

'വിക്രം' ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച വിക്രം,  വിജയ്സേതുപതി അവതരിപ്പിച്ച സന്താനം, സൂര്യ അവതരിപ്പിച്ച റോളക്സ് എന്നീ മൂന്ന് കഥാപാത്രങ്ങളെ  ഉൾപെടുത്തിയാണത്രെ 'കൈതി'യുടെ രണ്ടാം ഭാഗ തിരക്കഥ എഴുതിയിരിക്കുന്നത്. 'കൈതി'യുടെ രണ്ടാം ഭാഗത്തിൽ കാർത്തിക്കൊപ്പം കമൽഹാസൻ, സൂര്യ, വിജയസേതുപതി എന്നിവരും ഒന്നിക്കുന്നു എന്നുള്ള വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കമൽഹാസൻ നായകനായ 'തഗ് ലൈഫ്' എന്ന ചിത്രം ആരാധകരുടെ ശ്രദ്ധ നേടാതെ പോയതിനെ തുടന്ന് ആടുത്ത് ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'കൂലി'.

Tags
vikram movie rolex kamalahasan Suriya vijay sethupathi Lokesh Kanagaraj Kaithi kaithi 2