Tuesday, 11 August 2026 | 11:01 PM

Interviews

ഈ ഓണം എനിക്ക് വളരെ സ്പെഷ്യല്‍ തന്നെയാണ്... -അമൃത

ജി. കൃഷ്ണന് 11 August 2026 07:39 AM
ഈ ഓണം എനിക്ക് വളരെ സ്പെഷ്യല്‍ തന്നെയാണ്...  -അമൃത

Highlights

അമൃത മോഡലിംഗ് രംഗത്ത് സജീവമാണ്. ഒരുപാട് പ്രമുഖ ബ്രാന്‍ഡിന്‍റെ വീഡിയോ ചെയ്യാറുണ്ട്. കൂടാതെ അമൃത സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയാണ്. 

അമൃതയോട് ഓണസദ്യയെക്കുറിച്ചും ഓണക്കോടിയെക്കുറിച്ചുമായിരുന്നു അടുത്തചോദ്യം. അമൃത പറഞ്ഞു.

ഓണക്കോടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ഒരു കാര്യം, കാലം മാറിവരുമ്പോള്‍ ഓണത്തിന്‍റെ അനുഭവങ്ങളും രീതികളും മാറിവരുമല്ലോ.. പണ്ടൊക്കെ എന്‍റെ അച്ഛനും അമ്മയുമാണ് എനിക്ക് ഓണക്കോടി വാങ്ങി തന്നുകൊണ്ടിരുന്നത്. അതെല്ലാം എന്‍റെ കുട്ടിക്കാലത്ത്. ഇന്ന് ഞാന്‍ അവര്‍ക്ക് ഓണക്കോടി വാങ്ങിക്കൊടുക്കുന്നു. എന്തായാലും ഈ ചടങ്ങുകളെല്ലാം മനുഷ്യര്‍ തമ്മില്‍ തമ്മിലുള്ള സ്നേഹത്തിന്‍റെയും ആത്മബന്ധത്തിന്‍റെയുമൊക്കെ അടയാളങ്ങളാണല്ലോ. ഇതൊക്കെയാണ് ജീവിതത്തിലെ മാറ്റങ്ങളെന്ന് പറയുന്നത്.

അമൃത ഒന്നുനിര്‍ത്തിയിട്ട് തുടര്‍ന്നു.

ഓണസദ്യയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ സാമ്പാറും പപ്പടവും പായസവുമാണ്. എന്‍റെ അമ്മയുടെ ഓണസദ്യയില്‍ കിട്ടുന്ന കൈപ്പുണ്യം ഒന്ന് വേറെ തന്നെ.

അമൃത ഓണത്തിന്‍റെ ഹാപ്പി മൂഡിലായി.. ഏത് മൂഡ്... ഹാപ്പി മൂഡ്...!

അമൃത മോഡലിംഗ് രംഗത്ത് സജീവമാണ്. ഒരുപാട് പ്രമുഖ ബ്രാന്‍ഡിന്‍റെ വീഡിയോ ചെയ്യാറുണ്ട്. കൂടാതെ അമൃത സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയാണ്. അതേക്കുറിച്ചെല്ലാം വിശദമായി അമൃത പറഞ്ഞു-
ഞാന്‍ കഴിഞ്ഞ നാലുവര്‍ഷമായി 'ട്രിപ്പിള്‍ ഗ്രീന്‍'എന്ന ചാനലില്‍ ഷോര്‍ട്ട് ഫിലിം, സീരീസ്, റീല്‍സ്.. ഒക്കെ ചെയ്യുന്നുണ്ട്. നല്ല സപ്പോര്‍ട്ടാണ് എനിക്കിവിടെ നിന്നും കിട്ടുന്നത്. നിഷാന്‍ ചേട്ടനാണ് ഈ വര്‍ക്കെല്ലാം എനിക്ക് നന്നായി ചെയ്തുതരുന്നത്. ഓഡിഷന്‍സിനുവേണ്ടിയുള്ള പിന്തുണ തരുന്നതും എന്‍റെ വളര്‍ച്ച എന്നെപ്പോലെ ഞാനാഗ്രഹിക്കുന്നതുപോലെ തന്നെ പ്രോത്സാഹനം തന്ന് കൊണ്ടുപോകാന്‍ മനസ്സ് കാണിക്കുന്നു.

അമൃതയ്ക്ക് പാട്ടും ഡാന്‍സും ഒക്കെ ഇഷ്ടമാണോ?

അതെ. വലിയ ഇഷ്ടം തന്നെയാണ്. പക്ഷേ, ഞാന്‍ പാടാറൊന്നുമില്ല. എന്‍റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പാട്ട് കേട്ടിട്ടാണ് കേട്ടോ..
അമൃതയുടെ വാക്കുകളില്‍ മ്യൂസിക് മൂഡ്...

2026 ലെ ഓണത്തിന് അമൃതയ്ക്ക് പറയാവുന്ന നല്ല സവിശേഷത എന്തായിരിക്കും?

ഈ ഓണം എനിക്ക് വളരെ സ്പെഷ്യല്‍ തന്നെയാണ്. എനിക്ക് ഈ വര്‍ഷം കുറെ നല്ല നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ചെയ്ത പല പ്രോഗ്രാമുകളും വീഡിയോയും ഒക്കെ കണ്ടിട്ട് ആളുകള്‍ എന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അതും ഒരു സന്തോഷം തന്നെ. എന്‍റെ ഫാമിലിയില്‍ ഇപ്പോള്‍ പുതിയ മെമ്പേഴ്സൊക്കെ വന്നിട്ടുണ്ട്. ഇങ്ങനെ എല്ലാം കൊണ്ടും ഈ ഓണം സ്പെഷ്യല്‍ തന്നെ- അമൃത അഭിപ്രായപ്പെട്ടു.

 

തയ്യാറാക്കിയത്
ജി. കൃഷ്ണന്‍

ഫോട്ടോ: വിശാന്ത് പി. വേണു

Tags
onam 2026